തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ വെള്ളക്കര വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. അടിസ്ഥാന വിലയില്‍ നിന്നും അഞ്ചുശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ ഒന്ന് മുതലുള്ള നിരക്ക് പ്രകാരം ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 20 പൈസ നിരക്കിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഫെബ്രുവരി പത്തിനാണ് ഇതുസംബന്ധിച്ച് ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്.
10000 ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് എട്ട് സ്ലാബ് അടിസ്ഥാനമാക്കി ബില്ലില്‍ അഞ്ചു ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനായി അംഗീകരിച്ച ഒരു ഉപാധിയാണ് വെള്ളക്കര വര്‍ധനവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഏപ്രില്‍ ഒന്നുമുതല്‍ വെള്ളക്കരം അടിസ്ഥാന നിരക്ക് അഞ്ചു ശതമാനം വര്‍ധിപ്പിക്കാനായിരുന്നു ഉത്തരവ്. ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രില്‍ മാസം മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഉന്നത ജല അതോറിട്ടി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: