കാശി: വീണ്ടും ഉത്തര്‍പ്രദേശിലെ ആത്മീയകേന്ദ്രമായ കാശിയിലെ ദശാശ്വമേധ് ഘട്ടില്‍ സംസ്കൃതഭാഷയിലുള്ള സംഭാഷണം അലടയിച്ചപ്പോള്‍ അത് വീണ്ടും പഴയകാലത്തിലേക്കുള്ള ചുവടുവെയ്പായി.
ദൈവങ്ങളുടെ ഭാഷയായ സംസ്കൃതം മറ്റേത് ഭാഷയും പോലെ അനായാസം സംഭാഷണത്തിന് വഴങ്ങുന്ന ഭാഷയാണെന്നും കേള്‍വിക്കാരില്‍ തോന്നലുണ്ടായി. ടൂറിസ്റ്റ് ഗൈഡുകളും സംസ്കൃത പണ്ഡിത ശ്രേഷ്ഠരായ തീര്‍ത്ഥ പുരോഹിതരും തമ്മിലായിരുന്നു കാശിയിലെ ദശാശ്വമേധ് ഘട്ടില്‍ ഈ സംസ്കൃതസംഭാഷണം നടന്നത്. ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ കെവാഡിയയില്‍ നിന്നാണ് സംസ്കൃതത്തില്‍ സംഭാഷണം നടത്താന്‍ പ്രത്യേകപരിശീലനം നേടിയ 15 ടൂറിസ്റ്റ് ഗൈഡുകള്‍ എത്തിയത്. ടൂറിസ്റ്റ് ഗൈഡുകളെയം പുരോഹിതരെയും പ്രചോദിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഘട്ടില്‍ ഗംഗാ ആരതിയ്ക്കു ശേഷമായിരുന്നു മനോജ്ഞമധുരമായ സംസ്കൃത സംഭാഷണം അരങ്ങേറിയത്.
നേരത്തെ വാരണാസിയില്‍ ചെറുപ്പക്കാരായ പൂജാരിമാരുടെ ക്രിക്കറ്റ് മത്സരം നടക്കുമ്പോള്‍ കമന്ററി സംസ്കൃതത്തില്‍ വേണമെന്ന് പ്രധാനമന്ത്രി ഒരു ആശയം മുന്നോട്ട് വെച്ചിരുന്നു. ഈ സംസ്കൃതകമന്ററിയുടെ ഓഡിയോ പ്രധാനമന്ത്രി പുറത്തിറക്കിയിരുന്നു. അന്ന് പ്രധാനമന്ത്രി സംസ്കൃതത്തിന്റെ പ്രാധാന്യവും കെവാഡിയയിലെ ടൂറിസ്റ്റ് ഗൈഡുകള്‍ സംസ്കൃതത്തില്‍ വിവരങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് ടൂറിസ്റ്റ് ഗൈഡുകളെ സംസ്കൃതം പഠിപ്പിച്ചു.
കഴിഞ്ഞ മാസം സംസ്കൃതത്തിലുള്ള ക്രിക്കറ്റ് കമന്ററി കേട്ടുകൊണ്ടിരിക്കെ, സര്‍ദാര്‍വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമയുമായി ബന്ധപ്പെട്ടുള്ള ടൂറിസ്റ്റ് ഗൈഡുകളോട് കാശിയില്‍ പോയി സംസ്കൃതം പഠിക്കാനും സംസ്കൃതത്തില്‍ ഗൈഡഡ് ടൂര്‍ നടത്താനും പ്രധാനമന്ത്രി ആവശ്യപ്പെടുകയുണ്ടായി.
ഇതേ തുടര്‍ന്ന് 15 പേരടങ്ങുന്ന ടൂറിസ്റ്റ് ഗൈഡുകളുടെ സംഘം ഡോ. സഞ്ജീവ് ശര്‍മ്മയുടെ ടീമില്‍ നിന്നും സംസ്കൃതത്തില്‍ സംഭാഷണം നടത്താനുള്ള പരിശീലനം നേടി. സംസ്കൃത ഭാരതിയുടെ നേതൃത്വത്തിലാണ് ഡോ. സഞ്ജീവ് ശര്‍മ്മയും സംഘവും പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രിയുടെ മന് കി ബാത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗൈഡുകള്‍ സംസ്കൃതത്തില്‍ സംഭാഷണം നടത്തുന്നത് പഠിക്കാന്‍ തീരുമാനിച്ചത്. എട്ട് പുരുഷന്മാരും അ്ഞ്ച് സ്ത്രീകളും രണ്ട് കുട്ടികളുമാണ് എത്തിയത്.
ഗംഗ ആരതിയ്ക്ക് ശേഷം ഒരു സംഘം ട്രെയിനികള്‍ അഞ്ച് ഗൈഡുകളെയും ദശാശ്വമേധ് ഘട്ടില്‍ ചുറ്റിനടക്കുന്ന ആറ് തീര്‍ത്ഥാടകരായ സന്യാസിമാരെയും സംസ്കൃതത്തില്‍ സംസാരിക്കാന്‍ പഠിപ്പിച്ചു. ട്രെയ്നികളും മറ്റുള്ളവരും തമ്മില്‍ ഘട്ടില്‍ നടന്ന സംസ്കൃതസംഭാഷണം ശ്രോതാക്കള്‍ക്ക് തികച്ചും ആഹ്ലാദകരമായ അനുഭവമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: