കൊച്ചി: മെയ് രണ്ടിനകം രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി. സിപിഎമ്മും നിയമസഭ സെക്രട്ടറിയും നല്കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് കോടതിയുടെ ഉത്തരവ്. മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് ഏപ്രില്‍ 21ന് ഒഴിവു വരുന്നത്. നിലവിലുള്ള നിയമസഭാ അംഗങ്ങളാണ് രാജ്യസഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഏപ്രില്‍ 12ന് രാജ്യസഭാ സീറ്റുകളിലേക്ക് നടത്താന്‍ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ്, വിജ്ഞാപനം പുറപ്പെടുവിക്കുന്ന ദിവസം തെരഞഞെടുപ്പ് കമ്മിഷന് നീട്ടിവയ്ക്കുകയായിരുന്നു.
തുടര്‍ന്നാണ് സിപിഎമ്മും നിയമസഭാ സെക്രട്ടറിയും ഹൈക്കോടതിയെ സമീപിച്ചത്. ജനഹിതം പ്രതിഫലിക്കാന്‍ പുതിയ നിയമസഭ രൂപീകരിച്ച ശേഷം മതി തെരഞ്ഞെടുപ്പെന്ന് നിയമോപദേശം ലഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: