ന്യൂദല്‍ഹി: ഖുര്‍ആനിലെ സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും. ഉത്തര്‍പ്രദേശിലെ ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് മുന്‍ ചെയര്മാന് വസീം റിസ്വിയാണ് ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
ഈ സൂക്തങ്ങള്‍ അക്രമത്തിനും ആളുകളെ ജിഹാദിന്റെ പാതയിലേക്ക് കൊണ്ടുവരുന്ന തരത്തില്‍ പ്രകോപനം ഉയര്‍ത്തുന്നവയാണെന്നുമാണ് ഹര്‍ജിയില്‍ റിസ്വി ആരോപിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തില്‍ ഈ വാക്യങ്ങള്‍ തിരുകിച്ചേര്‍ക്കപ്പെട്ടതാണെന്നും ഭീകരവാദികള്‍ ഇസ്ലാമില്‍ വിശ്വാസമില്ലാത്തവരെയും സാധാരണക്കാരെയും ആക്രമിക്കുന്നതിനായും നിയമവ്യവസ്ഥിതി മറികടന്ന് അക്രമങ്ങള്‍ നടത്തുന്നതിനുള്ള ന്യായീകരണമായും ഇതുപയോഗിക്കുന്നതായും അദ്ദേഹം ആരോപിക്കുന്നു.
ഭരണഘാടനാ വിരുദ്ധമായ ഈ സൂക്തങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതിയെ നിയമിക്കണമെന്നും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കിന്റെ നയമെന്താണെന്ന് വ്യക്തമാക്കാന്‍ നിര്‍ദ്ദേശിക്കണെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: