ഇടുക്കി: ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യപിക്കണമെന്ന് പൂഞ്ഞാര്‍ എംഎല് പിസി ജോര്‍ജ്. തീവ്രവാദം തടയാന്‍ ഇതേ മാര്‍ഗമുള്ളൂ. സ്വന്തം താല്പര്യങ്ങള്ക്ക് അനുസരിച്ച് ഇടത് – വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്നും അദേഹം പറഞ്ഞു. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുകയാണ് ഇരു മുന്നണികളുടെയും ശ്രമം. എന്നാല്‍, മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം മൂലമാണ് ഇത് നടക്കാതെ പോയതെന്നും അദേഹം വ്യക്തമാക്കി.
സുപ്രീംകോടതി പറഞ്ഞു ലൗ ജിഹാദ് ഇല്ലെന്ന്. ഞാന്‍ പറഞ്ഞു തെറ്റാണെന്ന്. മൂക്കിലിടുമോ കോടതി. ഈ പോക്ക് അവസാനിപ്പിക്കണമെങ്കില്‍ ഒറ്റ മാര്‍ഗമേയുള്ളൂ. മഹത്തായ ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം. അല്ലാതെ രക്ഷപെടില്ല. എങ്ങോട്ടാണിത്, പോകുന്നത്. ഹിന്ദുരാഷ്ട്രമാകുമെന്ന് പിസി ജോര്‍ജ് പറഞ്ഞാല്‍ വലിയ പ്രശ്നമാണ്. ആ പ്രശ്നം ഞാന്‍ അങ്ങ് നേരിട്ടോളാം. നമ്മുടേത് മതേതാര, ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമാണ്. ഇങ്ങനെയൊരു രാജ്യത്താണ് ലൗ ജിഹാദ് നടന്നുകൊണ്ടിരിക്കുന്നത്. അത് കേരളത്തില്‍ കൂടുതലുമാണെന്ന് പിസി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: