ലക്നൗ: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ പ്രധാന്‍മന്ത്രി ആവസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍ പണിയുകയെന്ന ലക്ഷ്യം കൈവരിച്ചു. ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിക്കുകീഴില്‍ കേന്ദ്ര വെബ്സൈറ്റിന് ആദ്യം ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. പിന്നീട് സ്വകാര്യ കമ്പനി വിശദ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. ഇത് താലൂക്ക് തലത്തിലും ബ്ലോക്ക് തലത്തിലും പരിശോധിക്കും. തുടര്‍ന്ന് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിലേക്ക് അയയ്ക്കുന്നു. അനുമതി ലഭിക്കുമ്പോള്‍ മൂന്ന് ഗഡുക്കളായി ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തും. അന്‍പതിനായിരം രൂപ ആദ്യം ലഭിക്കും. തുടര്‍ന്ന് ഒന്നരലക്ഷം രൂപ നല്‍കും. മൂന്നാമത്തെ ഗഡുവായി അന്‍പതിനായിരം കൂടി കൈമാറും.
‘പദ്ധതിക്ക് കീഴില്‍ എനിക്ക് 2.04 ലക്ഷം രൂപ ലഭിച്ചു. ഇതുമൂലം സ്വന്തമായൊരു വീട് എന്ന സ്വപ്നം പൂര്‍ത്തിയാക്കി. വീട് എന്ന ആഗ്രഹം ഇന്ന് യാഥാര്‍ഥ്യമായി. ഇത് സാധ്യമാക്കിയത് ഈ സര്‍ക്കാരാണ്.’-റായിഗഞ്ച് നോര്‍ത്ത് സിറ്റിയിലെ ഗുണഭോക്താവായ വിപത് സിംഗ് പറഞ്ഞതായി ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
‘കേന്ദ്ര പാര്‍പ്പിട പദ്ധതിക്കുകീഴില്‍ വീടു പണിയാന്‍ സര്‍ക്കാര്‍ പണം നല്‍കുന്നുവെന്ന് ചിലര്‍ എന്നോട് പറഞ്ഞു. അപേക്ഷ നല്കി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പണി തുടങ്ങാനുള്ള പണം അക്കൗണ്ടില്‍ എത്തി’യെന്ന് മറ്റൊരു ഗുണഭോക്താവായ ഭാന്മതി അറിയിച്ചു.
‘പൂര്‍വികമായി ലഭിച്ച വീടുണ്ടായിരുന്നുവെങ്കിലും അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ദിവസങ്ങള്‍ പിന്നിടും തോറും കേടുപാടുകള്‍ കൂടി വന്നു. ഒടുവില്‍ മേല്‍ക്കൂരയില്ലാത്ത അവസ്ഥയിലായി. അത്തരം സാഹചര്യത്തില്‍ പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ആനുകൂല്യം ലഭിച്ചത് അനുഗ്രഹമായി. യോഗി സര്‍ക്കാരിന്റെ മികച്ച നയം കാരണമാണിത്’- പന്മതി എന്നയാള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: