പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്താനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പമ്പയിലെത്തി. ഇന്നു വൈകിട്ട് നാലോടെയാണ് ഗവര്‍ണര്‍ പമ്പ ഗസ്റ്റ് ഹൗസില്‍ എത്തിയത്. തുടര്‍ന്ന് പമ്പ ഗണപതികോവിലില്‍ നിന്നും ഇരുമുടികെട്ടുനിറച്ച് ഗവര്‍ണര്‍ മലകയറുന്നത്. ഡോളി സംവിധാനം ഏര്‍പ്പെടുത്തിയെങ്കിലും കാല്‍നടയായി മലകയറാനാണ് ഗവര്‍ണര്‍ തയാറെടുത്തിരിക്കുന്നത്.
ഇന്നു വൈകിട്ടത്തെ ദീപാരാധനയും അത്താഴപൂജയും ദര്‍ശിച്ചശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ അദേഹം തങ്ങും. നാളെ പുലര്‍ച്ചെ വീണ്ടും ശ്രീകോവിലിലെത്തി ദര്‍ശനം നടത്തിയശേഷം ഉച്ചയോടെ അദേഹം മലയിറങ്ങും. ഗവര്‍ണറുടെ സന്ദര്‍ശനം പ്രമാണിച്ച് പ്രസിഡന്റ് എന്‍. വാസു ഉള്‍പ്പെടെയുള്ള ദേവസ്വം ഭാരവാഹികള്‍ ശബരിമലയില്‍ എത്തിയിട്ടുണ്ട്. ശക്തമായ സുരക്ഷാ ക്രമീകരണമാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ വൈകിട്ട് 5.30 ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. കെ. ജയരാജ് പോറ്റിയാണ് നടതുറന്നത്. ഇക്കുറി പ്രതിദിനം 10000 പേര്‍ക്ക് വരെ ദര്‍ശനത്തിന് അനുമതി നല്‍കും. കൊറോണ പരിശോധന നടത്താതെ വരുന്നവരോ, സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി 48 മണിക്കൂര്‍ കഴിഞ്ഞതോ ആയവര്ക്കുവേണ്ടി ആരോഗ്യവകുപ്പ് നിലയ്ക്കലില്‍ ആര്‍ടിപിസിആര്‍ പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: