ന്യൂദല്‍ഹി: രാജ്യതലസ്ഥാനം കോവിഡ് 19 നാലാം തരംഗത്തിലൂടെ കടന്നുപോവുകയാണെന്നും ഇത് അതീവ ഗുരുതര സ്ഥിതിവിശേഷമാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,732 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു. കൂട്ടത്തോടെയുള്ള കോവിഡ് ബാധയാണ് നാലാം തരംഗത്തിന്റെ സവിശേഷത.
വാക്സിനെടുത്തവര്‍പോലും മാസ്ക് ധരിയ്ക്കണമെന്നും കോവിഡ് പ്രൊട്ടോക്കോളുകള്‍ പാലിക്കണമെന്നും കെജ് രിവാള്‍ പറഞ്ഞു. കഴിഞ്ഞ 10 മുതല്‍ 15 ദിവങ്ങളായി വന്‍തോതിലാണ് കോവിഡ് ദല്‍ഹിയില്‍ പരക്കുന്നത്. നവമ്പറില്‍ ഒരു ദിവസം 8,000 പേര്‍ക്ക് വരെ കോവിഡ് ബാധ ഉണ്ടായ സ്ഥിതിവിശേഷമുണ്ടായി. എന്നാല്‍ ഇപ്പോള്‍ ദിവസമുള്ള രോഗനിരക്ക് 10,000 കവിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: