കൊച്ചി: എറണാകുളം പനങ്ങാട് ചതുപ്പുനിലത്ത് ഹെലിക്കോപ്ടര്‍ ഇടിച്ചിറക്കി. ലുലൂ ഗ്രൂപ്പിന്റെ ഹെലിക്കോപ്ടറാണ് ഇടിച്ചിറക്കിയത്. എം.എ. യൂസഫലിയും ഭാര്യയുമുള്‍പ്പെടെ അഞ്ചുപേരാണ് ഇതിലുണ്ടായിരുന്നത്.
ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും ഗുരുതര പരിക്കുകളില്ല.നിരീക്ഷണത്തില്‍ മാത്രമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം.
ഹെലിക്കോപ്ടര്‍ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടില്‍ എത്തുന്നതിനു തൊട്ടുമുമ്പ് യന്ത്രത്തകരാര്‍ മൂലം അടിയന്തിരമായി ലാന്‍ഡ് ചെയ്യിപ്പിക്കുകയായിരുന്നു. പനങ്ങാട് മാടവന സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പിലാണ് അടിയന്തിരമായി ഇറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: