അല്‍മാട്ടി (കസാക്സ്ഥാന്‍): ഇന്ത്യയുടെ യുവ ഗുസ്തിതാരങ്ങളായ അന്‍ഷു മാലിക്കും സോനം മാലിക്കും ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. ഏഷ്യന്‍ ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇരുവരും ഒളിമ്പിക്സിന് യോഗ്യത നേടിയത്.
അറുപത്തിരണ്ട് കിലോഗ്രാം വിഭാഗത്തിന്റെ സെമിഫൈനലില്‍ ടോപ്പ് സീഡായ കസാക്സ്ഥാന്റെ കസിമോവയെ അട്ടിമറിച്ചാണ് സോനം ഒളിമ്പികസ് ടിക്കറ്റ്് നേടിയത് . തുടക്കത്തില്‍ 0-6 ന് പിന്നില്‍ നിന്ന സോനം ശക്തമായ പോരാട്ടത്തിലുടെ 9-6 ന് വിജയം സ്വന്തമാക്കി.
അമ്പത്തിയേഴ് കിലോഗ്രാം വിഭാഗത്തിന്റെ ഫൈനലില്‍ എത്തിയതോടെയാണ് അന്‍ഷു മാലിക്കിന് യോഗ്യത ലഭിച്ചത്. പത്തൊമ്പതുകാരിയായ അന്‍ഷു സെമിയില്‍ ഇസ്ബെകിസ്ഥാന്റെ അഖ്മെഡോമയെയാണ് കീഴടക്കിയത്.
ഇന്ത്യയുടെ ഏഴു താരങ്ങള്‍ ഇത് വരെ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍ ബജ്രംഗ് പൂനിയ (65 കിഗ്രാം), രവി ദാഹിയ (57 കിഗ്രാം), ദീപക് പൂനിയ (86) എന്നിവര്‍ നേരത്തെ തന്നെ ഒളിമ്പിക്സ് ടിക്കറ്റ് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: