മേടക്കൂറ്: അശ്വതി, ഭരണി,
കാര്‍ത്തിക (1/4)
ആദ്ധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. ദുരാരോപണങ്ങള്‍ക്ക് വിധേയനാകും. സാമ്പത്തിക കാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4),
രോഹിണി, മകയിരം (1/2)
രോഗദുരിതങ്ങള്‍ക്ക് ശമനമുണ്ടാവും. സുഹൃദ് ബന്ധങ്ങള്‍ പുനഃസ്ഥാപിക്കും. നഷ്ടസാധനങ്ങള്‍ വീണ്ടുകിട്ടും. ഉന്നത ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കും.
മിഥുനക്കൂറ്: മകയിരം (1/2),
തിരുവാതിര, പുണര്‍തം (3/4)
പരോപദ്രവങ്ങളെ അതിജീവിക്കും. ആഗ്രഹങ്ങള്‍ സഫലീകൃതമാവും. നിക്ഷേപ തുല്യമായ ധനം അനുഭവത്തില്‍ വരും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4),
പൂയം, ആയില്യം
ദൂരദേശത്തുള്ള ബന്ധുക്കളുമായി സമാഗമ യോഗം ഉണ്ട്. ബിസിനസുകളില്‍നിന്നും കൂടുതല്‍ ലാഭം പ്രതീക്ഷിക്കാം. വിദേശയാത്രയ്‌ക്കും സത്കീര്‍ത്തിക്കും അവസരമുണ്ട്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ദുരാരോപണത്തിന് ഇരയാവും. നിലവാരമില്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിക്കുവാന്‍ ഇടയാവും. പഠന പ്രാപ്തികള്‍ കണ്ടെത്തി വിജയത്തിന് തുടക്കമിടും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം,
ചിത്തിര (1/2)
ഔദ്യോഗിക രംഗത്ത് വ്യവഹാര ബാധ്യതകള്‍ വന്നുചേരും. ഔഷധം, കൃഷി, നാല്‍ക്കാലികള്‍ എന്നിവയില്‍നിന്നും ഉയര്‍ന്ന വരുമാന മാര്‍ഗം കണ്ടെത്തും. ജീവിത ദുഃഖങ്ങള്‍ക്ക് ശമനമുണ്ടാവും.
തുലാക്കൂറ്: ചിത്തിര (1/2),
ചോതി, വിശാഖം (3/4)
സ്വയംകൃതാനര്‍ത്ഥങ്ങള്‍ക്ക് സാധ്യതയുണ്ട്. ഉറ്റമിത്രങ്ങള്‍ പലരും ശത്രുക്കളാവും. പൂര്‍വിക സമ്പത്തുകള്‍ അനുഭവ യോഗ്യമാവും.
വൃശ്ചികക്കൂറ്: വിശാഖം (1/4),
അനിഴം, തൃക്കേട്ട
ദുരാരോപണങ്ങള്‍ക്ക് വിധേയമായി വിഷമിക്കും. ഉദ്യോഗത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സഫലീകൃതമാവും. സന്താനങ്ങള്‍ക്ക് മേല്‍ഗതിയുണ്ടാവും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
നഷ്ട ധനങ്ങള്‍ വീണ്ടെടുക്കും. ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ക്ക് അവസരമുണ്ട്. നിയമ നടപടികളെ അതിജീവിക്കും.
മകരക്കൂറ്: ഉത്രാടം (3/4),
തിരുവോണം, അവിട്ടം (1/2)
ഈശ്വരീയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. കച്ചവട കാര്യങ്ങളില്‍ നഷ്ട സാധ്യതയുണ്ട്. സന്താനങ്ങളുടെ മേല്‍ഗതിക്കായി ശ്രദ്ധ ചെലുത്തും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം,
പൂരുരുട്ടാതി (3/4)
നൂതന വാഹന യോഗം ഉണ്ട്. ഗൃഹം മോടിപിടിപ്പിക്കും. കടം വീട്ടും. ലോണുകള്‍ യഥാസമയം ലഭ്യമാവും.
മീനക്കൂറ്: പൂരുരുട്ടാതി (1/4),
ഉതൃട്ടാതി, രേവതി
സാമ്പത്തിക പ്രതീക്ഷകള്‍ വിപരീതമാവും. രോഗദുരിതങ്ങള്‍ക്ക് സാധ്യതയുണ്ട്. അവസരോചിതമായ പെരുമാറ്റം കൊണ്ടു പ്രതിസന്ധികളെ അതിജീവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: