കൊല്ലം: ബാര്‍ അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഭിഭാഷക പരിഷത്ത് നേതൃത്വം നല്കിയ സ്വതന്ത്ര പാനലിന് വമ്പിച്ച വിജയം. 9 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 5 സീറ്റില്‍ വന്‍ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രാജീവ് ആര്. പട്ടത്താനം, മനോജ് കുമാര്‍ ആര്. പള്ളിമണ്‍, ജോസ് പി. കുണ്ടറ, കബീര്‍ ഷാ, ആശ ജി.വി. എന്നിവരാണ് വിജയിച്ചത്.
നൂറു വര്‍ഷത്തിന്റെ നിറവില്‍ എത്തിയ കൊല്ലം ബാര്‍ അസോസിയേഷന്, ഇടതു വലതുമുന്നണികളുടെ കുത്തകയായിരുന്നു. ഇത് അട്ടിമറിച്ചാണ് സ്വതന്ത്ര പാനല്‍ വിജയിച്ചത്. കഴിഞ്ഞ തവണ വലതുമുന്നണി പാനല്‍ 7, ഇടതുമുന്നണി പാനല്‍ 2 എന്ന നിലയിലായിരുന്നു. വിജയികള്‍ക്ക് തിങ്കളാഴ്ച്ച സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: