തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍. വ്യാഴാഴ്ച രാത്രി എസ്എഫ്ഐ യൂണിറ്റ് അംഗങ്ങള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. പിറ്റേന്ന് ഇത് സംഘര്‍ഷത്തിലേക്ക് നിങ്ങുകയായിരുന്നു.
ബിഎസ് സി ഗണിതം, ഇസ്ലാമിക് ഹിസ്റ്ററി തുടങ്ങി വിവിധ വകുപ്പുകളിലെ വിദ്യാര്‍ത്ഥികളും എസ്എഫ്ഐ യൂണിറ്റ് അംഗങ്ങള്‍ തമ്മിലും പലതവണ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു പെണ്‍കുട്ടി അടക്കം നാല് പേര്‍ക്ക് പരിക്കുണ്ട്. തുടര്‍ച്ചയായി സംഘര്‍ഷമുണ്ടായെങ്കിലും ഇത് തടയുകയോ പോലീസിനെ വിളിക്കാനോ അധികൃതര്‍ ശ്രമിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പിന്നീട് മര്‍ദ്ദനമേറ്റവരുടെ പരാതിയിലാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
വെള്ളിയാഴ്ച അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രയയപ്പ് ചടങ്ങുകള്‍ക്കിടെയുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് എസ്എഫ്ഐ യൂണിറ്റ് അംഗങ്ങള്‍ തമ്മില്‍ വെള്ളിയാഴ്ച രാവിലെ തര്‍ക്കമുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ തമ്മില്‍ രണ്ടുതവണകൂടി ഏറ്റുമുട്ടി.
രണ്ടു വര്‍ഷം മുമ്പും ഇത്തരത്തില്‍ സംഘര്‍ഷമുണ്ടാവുകയും ഇത് വിവാദമാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ ഇവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയന്ത്രണങ്ങള്‍ക്ക് അയവ് വന്ന് എല്ലാം പഴയപടി ആയ സ്ഥിതിയാണ്. രാത്രിയും കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തങ്ങുന്നുണ്ട്. തുടര്‍ച്ചയായി സംഘര്ഷമുണ്ടായിട്ടുംഅധ്യാപകര് ഇതെല്ലാം കണ്ടിട്ടും കാഴ്ച്ചക്കാരായി നില്‍ക്കുകയായിരുന്നു. പോലീസിനെ വിളിക്കാന്‍ പോലും കോളേജ് അധികൃതര്‍ തയ്യാറായില്ല. ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: