നാഗ്പൂര്‍: രാഷ്ട്രീയ സ്വയം സേവക സംഘം സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു. നാഗ്പൂരിലെ കിംഗ്സ് വേ ആശുപത്രിയില്‍ അദ്ദേഹത്തെ നിരീക്ഷണത്തിനായി പ്രവശിപ്പിച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. കോവിഡ് രോഗിക്കുള്ള സാധാരണ ലക്ഷണങ്ങള്‍ അദ്ദേഹത്തിനുണ്ടെന്നും ആര്‍എസ്എസ് ട്വിറ്ററിലൂടെ അറിയിച്ചു.
അതേസമയം മോഹന്‍ ഭാഗവതിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക വേണ്ട തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സാധാരണ രീതിയിലുള്ള പരിശോധനകളും വ്യായാമ മുറകളും നടക്കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: