ന്യൂദല്‍ഹി: നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനാണ് പതിനാലാമത് ഐപിഎല്ലില്‍ കിരീട സാധ്യതയെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍.
ഏറ്റവും വലിയ ടൂര്‍ണമെന്റുകളില്‍ ഒന്നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. പതിനാലാം പതിപ്പില്‍ ഒരു വെടിക്കെട്ട് തന്നെ പ്രതീക്ഷിക്കാം. മുംബൈ ഇന്ത്യന്‍സിനാണ് കിരീട സാധ്യതയെന്നും വോണ്‍ ട്വിറ്ററില്‍ കുറിച്ചു.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് വോണ്‍ ട്വിറ്ററിലൂടെ തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. പങ്കെടുക്കുന്ന എല്ലാവര്ക്കും അദ്ദേഹം ആശംസകളും നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: