കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ ഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക മേഖലയില്‍ ചരിത്രം കുറിച്ച ആദ്യത്തെ പെണ്‍ തന്ത്രിക്ക് സംസ്‌കൃത വേദാന്തത്തില്‍ വാഴ്‌സിറ്റി റാങ്ക്. അഴീക്കോട് അക്ലിയത്ത് ശിവക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പദ്മനാഭന്‍ അപ്പു നമ്പൂതിരിപ്പാടിന്റെയും കാട്ടൂര്‍ അര്‍ച്ചനയുടെയും മകള്‍ ജ്യോത്സന പദ്മനാഭനാണ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി നടത്തിയ ബിഎ സംസ്‌കൃത വേദാന്ത പരീക്ഷയില്‍ ഈ വര്‍ഷത്തെ റാങ്ക് കരസ്ഥമാക്കിയത്. സ്ത്രീകള്‍ കൈവയ്‌ക്കാത്ത താന്ത്രിക മേഖലയിലേക്ക് ചരിത്രത്തിലാദ്യമായി ഒരു പെണ്‍കുട്ടി കടന്നു വന്നത് ചരിത്ര സംഭവമായിരുന്നു.
ബിഎ സംസ്‌കൃതം വേദാന്തം ഐഛിക വിഷയമായി സ്വീകരിച്ച് സര്‍വകലാശാലയില്‍ വേദാന്തത്തില്‍ രണ്ടാം റാങ്കിന്റെ തിളക്കത്തില്‍ ജ്യോത്സന തിളങ്ങുകയാണ്. വേദാന്തത്തില്‍ ഉപരി പഠനത്തിനൊപ്പം താന്ത്രിക മേഖലയില്‍ കൂടുതല്‍ ഗവേഷണ പഠനം നടത്താനും തയാറെടുക്കുകയാണ് ജ്യോത്സന ഇപ്പോള്‍ .
ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി വിഗ്രഹ പ്രാണപ്രതിഷ്ഠാ തന്ത്രശാസ്ത്രം പഠിക്കുന്നത്. വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച ജ്യോത്സന ഉന്നത വിദ്യാഭ്യാസ രംഗത്തും തന്റെതായ സ്ഥാനം ഉറപ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: