കൊല്‍ക്കത്ത : പ്രചാരണത്തിനിടെ സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നോട്ടീസ് നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണെന്നും അവര്‍ക്ക് ആരാണ് അതിനുള്ള അനുമതി നല്‍കിയത്. അവരെ ആക്രമിക്കാനും പ്രചാരണത്തിനിടെ അവര്‍ ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കിയതിനെതിരെയാണ് കമ്മിഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ശനിയാഴ്ച രാവിലെ 11 മണിക്ക് മുമ്പായി വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 28 നും ഏപ്രില്‍ ഏഴിനും നടന്ന പൊതു പരിപാടികളിലായിരുന്നു മമത സിആര്‍പിഎഫിനെതിരെ പരാമര്‍ശം നടത്തിയത്. അവര്‍ വടി ഉപയോഗിച്ച് അടിക്കുകയാണെങ്കില്‍ നിങ്ങള്‍ അവരെ കത്തി ഉപയോഗിച്ച് ആക്രമിക്കണം. വോട്ട് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കലാപം നടത്തണമെന്നുമായിരുന്നു മമതയുടെ പ്രസതാവന.
ഇതിന് മുമ്പ് മുസ്ലിം വോട്ട പരാമര്‍ശത്തിലും മമതയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചട്ടുണ്ട്. മുസ്ലിംവോട്ടുകള്‍ ഭിന്നിച്ചു പോകരുതെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രസ്താവന നടത്തിയതിനായിരുന്നു നടപടി. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: