ന്യൂദല്‍ഹി: രോഗികളില്‍ ലക്ഷ്ണം കാണാത്തത് രണ്ടാം തരംഗത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് നരേന്ദ്രമോദി. യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ തുടങ്ങണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
കണ്ടെയ്ന്‍റ്‌മെന്‍റ് സോണുകളുടെ എണ്ണം കൂട്ടണം. പരിശോധനകള്‍ വര്‍ധിപ്പിക്കണം.സമ്പര്‍ക്കപ്പട്ടിക 72 മണിക്കൂറിനുള്ളില്‍ തയ്യാറാക്കണം. സമ്പര്‍ക്ക പട്ടികയിലുള്ളവരെയും പരിശോധിക്കണം. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണം. അതുവഴി മരണ നിരക്കെങ്കിലും കുറയ്‌ക്കാനാകണം. 70 ശതമാനം പേരിലെങ്കിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.- പ്രധാമന്ത്രി പറഞ്ഞു.
വാക്‌സിനെടുത്താലും മാസ്‌ക് ധരിക്കണം. ജനപ്രതിനിധികള്‍ വെബിനാറുകളിലൂടെ ജനങ്ങളെ ബോധവല്‍ക്കരിക്കണം. – പ്രധാനമന്ത്രി പറഞ്ഞു. അതേ സമയം രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ പരിഹാരമല്ല. ലോക്ക് ഡൗണ്‍ സാമ്പത്തിക മേഖലയ്‌ക്ക് ഇനി താങ്ങാനാവില്ല. 45 വയസ്സിന് മുകളിലുള്ള എല്ലാവരും വാക്‌സിനെടുക്കുന്നുവെന്ന് ഉറപ്പാക്കണം. വരുന്ന ഞായര്‍ മുതല്‍ ബുധന്‍ വരെ വാക്‌സിന്‍ ഉത്സവം ആചരിക്കും. – പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് സംബന്ധിച്ച് രാജ്യം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് നിയന്ത്രിണത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് വീഴ്ച സംഭവിച്ചു. പൊതുജനങ്ങളുടെ രോഗത്തെ കുറിച്ചുള്ള ജാഗ്രത നഷ്ടമായി. – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: