തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി നടത്തിയ ശബരിമല പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി ലഭിച്ചു. അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പമെന്ന പരാമര്‍ശത്തിനെതിരെയാണ് കോണ്‍ഗ്രസിന്റെ പരാതി. മുഖ്യമന്ത്രിയുടെ പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ണൂര്‍ ഡിസിസി അധ്യക്ഷനും സ്ഥാനാര്‍ഥിയുമായ സതീശന് പാച്ചേനി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് നല്കിയ പരാതിയില്‍ പറയുന്നു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സകുമാരന്‍ നായരുടെ പ്രതികരണത്തിനുള്ള മറുപടി എന്ന നിലയിലായിരുന്നു വോട്ട് രേഖപ്പെടുത്തിയശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് ഈ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്നമായ ലംഘനമെന്നാണ് കത്തില്‍ ആരോപിക്കുന്നത്. വോട്ടു നേടാനായി ജാതിമത വികാരങ്ങള്‍ ഉണര്‍ത്തുന്ന തരത്തിലുള്ള അഭ്യര്‍ഥനകളോ പരാമര്‍ശങ്ങളോ പാടില്ലെന്നാണ് പെരുമാറ്റച്ചട്ടത്തിന്റെ ഈ ഭാഗത്ത് നിഷ്കര്‍ഷിക്കുന്നത്.
വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ദൃശ്യങ്ങളടങ്ങുന്ന സിഡിയും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറാണ് പരാതിയില്‍ തീരുമാനമെടുക്കേണ്ടത്. തെരഞ്ഞെടുപ്പ് ദിവസത്തെ പരാമര്‍ശങ്ങളുടെ പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ജി സുകുമാരന്‍ നായര്‍ക്കുമെതിരെ മന്ത്രി എ കെ ബാലന് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസും പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: