ഇസ്ലാമബാദ്: ബലാത്സംഗവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് നടത്തിയ പ്രസ്താവനയ്ക്കെതിരെ രാജ്യത്ത് വിമര്‍ശനം ശക്തം. സ്ത്രീകളുടെ വസ്ത്രധാരണം ബലാത്സംഗത്തിന് കാരണമാകുന്നുവെന്ന പ്രസ്താവനയാണ് വിവാദമായത്. മാനഭംഗങ്ങള്‍ തടയാന്‍ സ്ത്രീകള്‍ ശരീരം മുഴുവന്‍ മറച്ച് നടക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സദാചാരമൂല്യങ്ങള്‍ കുറയുന്നതിന്റെ പ്രത്യാഘാതം സമൂഹത്തില്‍ പ്രതിഫലിക്കുമെന്നും വാരാന്ത്യ തത്സമയ പരിപാടിയില്‍ ഇമ്രാന് പറഞ്ഞു.
പ്രലോഭനങ്ങള്‍ കുറയ്ക്കാന്‍ വേണ്ടിയുള്ളതാണ് പര്‍ദയെന്ന ആശയം. പ്രലോഭനങ്ങള്‍ ഒഴിവാക്കാനുള്ള മനോശക്തി എല്ലാവര്‍ക്കുമുണ്ടാകില്ലെന്നും പാക്ക് പ്രധാനമന്ത്രി പറയുന്നു. പിന്നാലെ നൂറുകണക്കിന് ആളുകള്‍ പ്രസ്താവനയില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തി. പ്രസ്താവന തെറ്റും അപകടകരവുമെന്ന് വനിതാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീ പീഡനങ്ങള പ്രോത്സാഹിപ്പിക്കുന്നതാണ് പരാമര്‍ശമെന്നും വിമര്‍ശനമുണ്ട്. ബലാത്സംഗത്തിന് ഇരയാകുന്നവരുടെ പരാതികളില്‍ അന്വേഷണം നടക്കാത്ത സ്ഥിതിപോലും പലപ്പോഴും പാക്കിസ്ഥാനിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് സദാചാര വാദികളെ അനുകൂലിച്ചുള്ള ഇമ്രാന് ഖാന്റെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: