കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് നടപടികളുടെ ഭാഗമായുള്ള കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഇന്നും ഹാജരാകില്ല. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനെ കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി തള്ളിയതിന് പുറകേയാണ് ശ്രീരാമകൃഷ്ണനും ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നതാണ്. വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഹാജരാകാമെന്നാണ് അന്ന് സ്പീക്കര്‍ മറുപടി നല്‍കിയത്. എന്നാല്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടും കസ്റ്റംസിനെ വെല്ലുവിളിക്കുന്ന വിധത്തില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു.
സുഖമില്ലാത്തതിനാല്‍ എത്താനാകില്ലെന്നാണ് സ്പീക്കര്‍ കാരണമായി അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് പി.ശ്രീരാമകൃഷ്ണന് കസ്റ്റംസിന്റെ കൊച്ചി ആസ്ഥാനത്ത് എത്തിച്ചേരേണ്ടിയിരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ കോണ്‍സുലേറ്റുമായും ഉദ്യോഗസ്ഥരുമായി പി. ശ്രീരാമകൃഷ്ണന് ബന്ധമുണ്ടെന്നാണ് മൊഴി. കസ്റ്റംസ് മുമ്പാകെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: