ചെന്നൈ: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ കൊവിഡ് മുക്തനായി. പടിക്കല്‍ ഇന്നലെ ടീമിനൊപ്പം ചേര്‍ന്നു. രോഗം ബാധിച്ചതിനെ തുടര്‍ന്ന മാര്‍ച്ച് ഇരുപത്തിരണ്ട് മുതല്‍ പടിക്കല്‍ ക്വാറന്റീനിലായിരുന്നു.
രണ്ട് തവണ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന്് താന്‍ ടീമിനൊ്പ്പം ചേര്‍ന്നു. ആരോഗ്യം വീണ്ടെടുത്തെന്നും പടിക്കല്‍ വീഡിയോയിലൂടെ വ്യക്തമാക്കി.
തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാ ആരാധകര്‍ക്കും പടിക്കല്‍ നന്ദി അറിയിച്ചു.കഴിഞ്ഞ സീസണില്‍ ഐപിഎല്ലില്‍ അരങ്ങേറിയ പടിക്കല്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പതിനഞ്ച് മത്സരങ്ങളില്‍ 473 റണ്‍സ് നേടി. അഞ്ച് അര്‍ധ സെഞ്ചുറികള്‍ അടിച്ചു. 124.80 ശതമാനമാണ് സ്്ട്രൈക്ക് റേറ്റ്.
ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നാളെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും.
അതിനിടെ ആര്‍സിബിയുടെ വിദേശ താരം ഡാനിയല്‍ സാംസിന് കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രില്‍ മൂന്നിനാണ് ഈ ഓസ്ട്രേലിയന്‍ താരം പരിശോധനയ്ക്ക് വിധേയനായത്്. ഇന്നലെയാണ് ഫലം പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: