ലക്നോ: കോവിഡ് മഹാമാരിക്കാലത്ത് അഭയാര്‍ത്ഥി പ്രതിസന്ധിയെ സമര്‍ത്ഥമായി മാനേജ് ചെയ്ത യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് ഹാര്‍വാഡ് സര്‍വ്വകലാശാലയുടെ പഠനം. കോവിഡ് മൂലം ലോകമാകെ കണക്കുകൂട്ടാനാവാത്ത പ്രശ്നങ്ങളാല്‍ നട്ടംതിരിയുമ്പോഴാണ് അഭയാര്ത്ഥിപ്രവാഹമുണ്ടായപ്പോള് യോഗി ആദിത്യനാഥിന്റെ സമര്‍ത്ഥമായ ഇടപെടല്‍ ഉണ്ടായതെന്ന് പഠനം പറയുന്നു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഈ പഠന റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കോവിഡിനെത്തുടര്‍ന്ന് രൂപപ്പെട്ട അഭയാര്ത്ഥിത്തൊഴിലാളികളുടെ മനുഷികപ്രതിസന്ധികളും അതിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഫലപ്രദമായി എങ്ങിനെ കൈകാര്യം ചെയ്തു എന്നീ കാര്യങ്ങളാണ് ഹാര്‍വാഡ് സര്‍വ്വകലാശാലയുടെ പഠനറിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നത്. ഗതാഗതസൗകര്യങ്ങള്‍, റേഷന്‍ കിറ്റ് വിതരണം, അഭയാര്‍ത്ഥികള്‍ക്കുള്ള ആരോഗ്യകേന്ദ്രങ്ങള്‍ എന്നിങ്ങനെ ബഹുമുഖതലത്തിലാണ് യോഗിസര്‍ക്കാര്‍ അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്തത്.
ദിവസവേനതത്തെ ആശ്രയിച്ചാണ് അഭയാര്ത്ഥിത്തൊഴിലാളികള് ജീവിതം നിലനിര്‍ത്തുന്നത്. അതിനാല്‍ ഇവര്‍ക്ക് സൗജന്യ റേഷനും അനുവദിച്ചു. അഭയാര്‍ത്ഥി തൊഴിലാളികളുടെ സാമ്പത്തികപ്രശ്നം കൈകാര്യം ചെയ്ത് യോഗി സര്‍ക്കാരിന്റെ മാതൃക വിശദമായി പഠന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. ഇവരുടെ കുടുംബങ്ങളുടെ നിലനില്പ്, മഹാമാരിയെ പ്രതിരോധിക്കാനുള്ള സമഗ്ര നടപടികള്‍, തൊഴില്‍ സംഘടിപ്പിക്കാനുള്ള സ്കില്‍ മാപ്പിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ എന്നിവ യോഗി സര്‍ക്കാര്‍ മാതൃകയുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: