ബ്യൂണസ്അയേഴ്സ്: ടീമിന്റെ അര്‍ജന്റീന പര്യടനം ഒളിമ്പിക്സ് ലക്ഷ്യമിട്ടുള്ള തയാറെടുപ്പുകള്ക്കാണെന്ന് ഇന്ത്യന്‍ ഹോക്കി ടീം ഉപനായകന്‍ ഹര്‍മന്‍പ്രീത് സിങ്. ആറ് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കായി കഴിഞ്ഞയാഴ്ച 22 അംഗ ഇന്ത്യന്‍ ടീം അര്‍ജന്റീനയിലെത്തിയിരുന്നു.
യൂറോപ്യന്‍ ടീമുകളില്‍ നിന്ന് വ്യത്യസ്തമാണ് അര്‍ജന്റീനയുടെ ശൈലി. മുന്‍നിര ടീമുകളിലൊന്നായ അവരുമായുള്ള മത്സരം ഗുണം ചെയ്യും. പരമ്പരയിലൂടെ പരിചയസമ്പത്ത് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഹര്മന് പ്രീത് പറഞ്ഞു. പര്യടനത്തില്‍ നാല് പരിശീലന മത്സരങ്ങളും പ്രൊ ലീഗ് ഹോക്കി പരമ്പരയിലെ രണ്ട് കളികളും ഉള്‍പ്പെടും. 11, 12 തീയതികളിലാണ് പ്രൊ ലീഗ് മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: