ന്യൂദൽഹി: പതിനെട്ട് വയസ് പൂർത്തിയായ എല്ലാവർക്കും കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിന് അനുമതി തേടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. 45 വയസിന് മുകളിൽ പ്രായമായവർക്കാണ് നിലവിൽ പ്രതിരോധ വാക്സിൻ നൽകുന്നത്.
രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തുണ്ട്. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതോടെയാണ് 18 വയസിന് മുകളിൽ പ്രായമായവർക്കും വാക്സിൻ അനുവദിക്കണമെന്ന ആവശ്യവുമായി ഐ.എം.എ രംഗത്ത് എത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികൾക്ക് പുറമെ കുടുംബ ക്ലിനിക്കുകളിലും വാക്‌സിനേഷൻ സൗകര്യം ഏർപ്പെടുത്തണം. ഇത് രാജ്യത്ത് വാക്‌സിനേഷൻ വർദ്ധിപ്പിക്കാൻ സഹായകമാകും.
അനിവാര്യമല്ലാത്ത എല്ലാ മേഖലകളിലും ലോക്ഡൗൺ ഏർപ്പെടുത്തണം. പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ ജനങ്ങൾക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും സിനിമാ തിയേറ്റർ, മതപരമായ പരിപാടികൾ, പൊതുപരിപാടികൾ എന്നിവയ്‌ക്ക് നിയന്ത്രണമേർപ്പെടുത്തണമെന്നും കത്തിൽ പറയുന്നു. ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ മാത്രമേ രോഗ വ്യാപനം തടയാനാകൂ എന്ന് ഐഎംഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: