ആലപ്പുഴ: പിഡിപിയുടെ വോട്ടും സിപിഎം സ്വീകരിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ആര്‍എസ്എസ് ഒഴികെ ഒരാളുടെയും വോട്ട് വേണ്ടെന്ന് സിപിഎം പറയില്ലെന്ന് പിഡിപി പിന്തുണയെകുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ, പിഡിപി തുടങ്ങിയ തീവ്രസംഘടനകളുമായി ഇടതുപക്ഷത്തിന് രഹസ്യധാരണയുണ്ടെന്ന് ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്. 74,000 കോടിയുടെ കടത്തിന്റെ കാര്യം പറയുന്നവര്‍ ഓരോ മലയാളിയുടെയും പ്രതിശീര്‍ഷവരുമാനം 2.21 ലക്ഷം രൂപയാണെന്ന വസ്തുത മറച്ചുവെക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ പോലും പ്രതിശീര്‍ഷവരുമാനം 1.6 ലക്ഷം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിശീര്‍ഷ കടം നോക്കുമ്പോള്‍ വരുമാനം കൂടി നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏത് വന്‍കിട പദ്ധതികളാണ് യുഡിഎഫ് പൂര്‍ത്തിയാക്കിയതെന്ന് വ്യക്തമാക്കണം. കണ്ണൂര്‍ വിമാനത്താവളം, ഗെയില്‍ പദ്ധതി, ദേശീയജലപാത എന്നിവയെല്ലാം സമയ ബന്ധിതമായി ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായും മന്ത്രി ഐസക്ക് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: