ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി സുരക്ഷാ ഭടന്മാര്ക്ക് ജീവന് നഷ്ടമായത് രാജ്യത്തെ നടുക്കിയിരിക്കുകയാണ്. സിആര്‍പിഎഫ് നടത്തിയ പ്രത്യാക്രമണത്തില്‍ കൂടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെങ്കിലും രാജ്യം നേരിടുന്ന ഗുരുതരമായ ആഭ്യന്തര പ്രശ്നമായി ഇത് നിലനില്ക്കുന്നു. സമാധാനത്തിന്റെ പാതയില്‍ വികസനത്തിലേക്ക് കുതിക്കുന്ന രാജ്യത്തിന്റെ ശത്രുക്കളാണ് മാവോയിസ്റ്റുകള്‍. മനുഷ്യത്വം പ്രസംഗിക്കുകയും, മനുഷ്യരെ കൂട്ടക്കൊല ചെയ്യാന്‍ മടിക്കാതിരിക്കുകയും ചെയ്യുന്ന നീചന്മാരാണിവര്. വൈദേശിക ശക്തികളില്‍നിന്ന് പണവും ആയുധവും കൈപ്പറ്റിയാണ് ഇവര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നത്. കാലഹരണപ്പെട്ട കമ്യൂണിസം ശരിയാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്ന ഇക്കൂട്ടരെ അടിച്ചമര്‍ത്തുകയല്ലാതെ പരിഷ്കൃത സമൂഹത്തിനു മുന്നില്‍ വേറെ വഴിയില്ല. സമാധാനത്തില്‍ വിശ്വസിക്കാത്ത ഇക്കൂട്ടരുമായി സംഭാഷണത്തിനു മുതിരുന്നത് അപ്രായോഗികമാണെന്നു മാത്രമല്ല ആത്മഹത്യാപരവുമാണെന്നാണ് ബസ്തര്‍ സംഭവം തെളിയിക്കുന്നത്.
കോണ്‍ഗ്രസ്സ് നേതൃത്വം നല്കിയ പത്ത് വര്‍ഷത്തെ യുപിഎ ഭരണകാലത്ത് ശക്തിയാര്‍ജിച്ച മാവോയിസ്റ്റുകള്‍ക്ക് ഛത്തീസ്ഗഡില്‍ നിലവിലുള്ള കോണ്‍ഗ്രസ്സ് ഭരണത്തില്‍ ഇപ്പോഴത്തെപ്പോലുള്ള ആക്രമണം നടത്താന്‍ അവസരം ലഭിക്കുകയാണ്. മാവോയിസ്റ്റുകളോട് പരസ്യമായി അനുഭാവം പ്രകടിപ്പിച്ചിട്ടുള്ളയാളാണ് മുഖ്യമന്ത്രി ഭൂപേശ് ഭാഗല്‍. ബലിദാനികളായ സുരക്ഷാഭടന്മാര്ക്ക് ഞങ്ങളുടെ അന്ത്യാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: