റായ്പൂര്‍: ഭാരതത്തില്‍ നിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്ലപ്പെട്ട ജവാന്മാരുടെ ധീരതയും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ല. കൊല്ലപ്പെട്ടവരുടെ കൂടുംബാംഗങ്ങളുടെ വേദനയില്‍ രാജ്യം മുഴുവന്‍ പങ്കുചേരുകയാണ്. അവരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും അദേഹം പറഞ്ഞു. ഈ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു, അത് അവസാനം വരെ കൂടുതല്‍ തീവ്രതയോടെ തുടരും. ഈ പോരാട്ടത്തില്‍ നമ്മുടെ വിജയം സുനിശ്ചിതമാണെന്ന് അമിത് ഷാ പറഞ്ഞു.
മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു വരിച്ച ഛത്തീസ്ഗഢില്‍ സന്ദര്‍ശനം നടത്തവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് അദേഹത്തിന്റെ നേതൃത്വത്തില്‍ അവലോകനയോഗം ചേര്‍ന്നു. അമിത് ഷായ്ക്ക് പുറമെ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍, കേന്ദ്ര സംസ്ഥാന സേനകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
ആകെ 22 സൈനികരാണ് ഇന്നലെ നടന്ന ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്. ഇതിനിടെ സൈനികര്‍ 30 കമ്യൂണിസറ്റ് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. . ആക്രമണത്തില്‍ പരിക്കേറ്റ് കഴിയുന്ന ജവാന്മാരെ അമിത് ഷാ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും.അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. അസാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പര്യടനം റദ്ദാക്കി ദല്‍ഹിയില്‍ തിരിച്ചെത്തിയിരുന്നു. ഈ ചോരയ്ക്ക് തിരിച്ചടി നല്‍കും എന്നായിരുന്നു വിഷയത്തില്‍ ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
മാവോയിസ്റ്റ് ആക്രമണത്തില്‍ ജീവന്‍വെടിഞ്ഞ ജവാന്മാര്ക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ആദരാഞ്ജലിയര്‍പ്പിച്ചു. മാവോയിസ്റ്റ് അക്രമത്തെ ഛത്തീസ് ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും അപലപിച്ചു. നക്സലുകള്‍ക്ക് എതിരായ നീക്കം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും അക്രമത്തെ അപലപിച്ചു. തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: