തൃശൂര്‍: നടന് സുരേഷ് ഗോപിയുടെ “വീട്ടില്‍ നിന്നും കൊണ്ടുവരും ഒരു കോടി” എന്ന പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
തൃശൂരിലെ പ്രസിദ്ധമായ ശക്തന് മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള മാര്‍ഗ്ഗം നിര്‍ദേശിച്ചുകൊണ്ടുള്ള സുരേഷ് ഗോപിയുടെ പ്രസംഗമാണ് വൈറലായത്. ‘ജയിപ്പിച്ചാല്‍ എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി എടുത്ത് ശക്തന്‍മാര്‍ക്കറ്റ് നവീകരിക്കും. തോറ്റാല്‍ എംപി ഫണ്ടില്‍ നിന്നും അതുമല്ലെങ്കില്‍ വീട്ടില്‍ നിന്നും ഒരു കോടി കൊണ്ടുവരും,’ സുരേഷ് ഗോപി പറഞ്ഞു.
‘ഈ ദുരവസ്ഥ മാറ്റിത്തരാമെന്ന് ബീഫ് വില്‍ക്കുന്ന ഒരു കടയില്‍ ചെന്നിട്ടാണ് ഞാന്‍ പറഞ്ഞത്. ജയിപ്പിച്ചാല്‍ എംഎല്‍എ ഫണ്ട് അഞ്ച് കോടിയില്‍ നിന്നും ഒരു കോടി എടുത്ത് ഒരു മോഡല്‍ ഞാന്‍ ചെയ്യും. ഇത്രനാളും ഭരിച്ചവന്മാരെ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് അറിയണം,’ നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ സുരേഷ് ഗോപി പറഞ്ഞു.
‘ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കില്‍, ഞാന്‍ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് അഞ്ച് കോടി അനുവദിക്കാനുണ്ട്. ഇനി ഇവിടെ (തൃശൂരില്‍) രണ്ടാം തവണയും തോറ്റതിന്റെ പശ്ചാത്തലത്തില്‍ ഈ പണിക്ക് വേണ്ടെന്ന് പറഞ്ഞ് അവിടെ നിന്നും ഇറക്കിവിട്ടാല്‍ ഞാന്‍ എന്റെ കുടുംബത്തില്‍ നിന്നും കൊണ്ടുവരും ഒരു കോടി,’ സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: