തിരുവനന്തപുരം: ഒടുവിലത്തെ പ്രചാരണങ്ങളില്‍ മക്കളോടും ഭാര്യയോടും ഒപ്പം തുറന്ന ജീപ്പില്‍ വോട്ടര്‍മാരെ കാണാനെത്തിയ നടന് കൃഷ്ണകുമാര്‍ ഏതാണ്ട് തിരുവനന്തപുരത്തിന്റെ മനം കവര്‍ന്ന മട്ടാണ്.
നാല് പെണ്മക്കളുടെ അച്ഛന് എന്ന ഇമേജും കൃഷ്ണകുമാറിന് തുണയാകുന്നു. അവസാന ദിവസത്തെ പ്രചാരണത്തില്‍ തുറന്നജീപ്പില്‍ ഭാര്യ സിന്ധുവും മൂന്നാമത്തെ മകളായ ഇഷാനിയും ഇളയ മകള്‍ ഹന്‍സികയും എത്തി. മൂത്ത മകള്‍ അഹാന ഷൂട്ടിംഗ് തിരക്കിലായതിനാല്‍ എത്തിയില്ല.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സൈബര്‍ സഖാക്കള്‍ മൂത്തമകളും നടിയുമായ അഹാനയുടെ ഏതോ ഷൂട്ടിംഗ് ലൊക്കേഷനില്‍ ബീഫ് പങ്കുവെച്ച പഴയ ഫേസ്ബുക്ക് ചിത്രമെടുത്ത് കുറ്റപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും, അഹാന തന്നെ ഇക്കാര്യം വിശദീകരിച്ചത് സൈബര്‍ സഖാക്കള്‍ക്കും ഇടതുപക്ഷത്തിനും തിരിച്ചടിയായി. തന്റെ പെണ്മക്കളെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതിനെയും കൃഷ്ണകുമാര്‍ വിമര്‍ശിച്ചിരുന്നു. ഇതെല്ലാം വോട്ടര്‍മാര്‍ക്കിടയില്‍, പ്രത്യേകിച്ചും ന്യൂ ജനറേഷന് വോട്ടര്‍മാര്‍ക്കിടയില്‍ കൃഷ്ണകുമാറിന് അനുകൂല തരംഗമുണ്ടാക്കിയിട്ടുണ്ട്.
കൃഷ്ണകുമാറിന് അനുകൂലമായ തുടര്‍ച്ചയായ സര്‍വ്വേഫലങ്ങളും അനുകൂല തരംഗം സൃഷ്ടിച്ചിട്ടുണ്ട്. നടനാവുന്നതിന് മുമ്പുള്ള കൃഷ്ണകുമാറിന്റെ കഷ്ടപ്പാടിന്റെ ഭൂതകാലവും വോട്ടര്‍മാര്‍ക്കിടയില്‍ അനുകൂലവികാരം ഉണര്‍ത്തിയിട്ടുണ്ട്. നടനാവുന്നതിന് മുമ്പ് ഓട്ടോഡ്രൈവര്‍ ആയിരുന്നു എന്ന കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തലും വലിയ കയ്യടികള്‍ക്ക് കാരണമായി. ഉദ്യോഗസ്ഥനായ അച്ഛന്റെ സമ്പാദ്യം നിക്ഷേപിച്ച ബാങ്കുകള്‍ രണ്ടും പൂട്ടിയപ്പോള്‍ ജീവിതം മുന്നോട്ട് നയിക്കാനുള്ള ഭാരം ചുമലിലേറ്റി കൃഷ്ണകുമാര്‍ തിരുവനന്തപുരത്ത് ഓട്ടോ ഓടിച്ചു. പിന്നീട് ദൂരദര്‍ശനില്‍ ആങ്കറായതോടെ വിജയത്തിന്റെ പടവുകള്‍ കഠിനാധ്വാനത്തോടെ ചവുട്ടിക്കയറുകയായിരുന്നു താരം….
പ്രതികരിക്കാൻ ഇവിടെ എഴുതുക: