ന്യൂദല്‍ഹി: ‘മോശമായി ആസുത്രണം ചെയ്ത് പ്രാപ്തിയില്ലാതെ നടപ്പാക്കിയ’ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനായിരുന്നു ഛത്തീസ്ഗഡിലേതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന് നഷ്ടമായ ബസ്തര്‍ മേഖലയിലെ ആക്രമണത്തില്‍ ഇന്റലിജന്‍സ് പരാജയം ഉയര്‍ന്ന ഉദ്യോഗസ്ഥന് നിഷേധിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ പരാമര്‍ശം. ‘ഇന്റലിജന്‍സ് പരാജയം ഉണ്ടായിട്ടില്ലെങ്കില്‍ അത് മോശമായി ആസുത്രണം ചെയ്ത് പ്രാപ്തിയില്ലാതെ നടപ്പാക്കിയ ഓപ്പറേഷനായിരുന്നു എന്ന് ഒന്ന് അനുപാതം ഒന്ന് എന്ന മരണനിരക്ക് അര്‍ഥമാക്കുന്നു’.- ഇന്റലിജന്‍സിലും നടത്തിപ്പിലും പരാജയമുണ്ടായിട്ടില്ലെന്ന സിആര്‍പിഎഫ് ഡിജി കുല്‍ദീപ് സിംഗിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ട വാര്‍ത്ത ടാഗ് ചെയ്ത് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
പീരങ്കിക്ക് ഇരയായി സ്വമേധയാ വീരമൃത്യു വരിക്കുന്നവരല്ല നമ്മുടെ ജവാന്മാര് എന്നും രാഹുല്‍ കുട്ടിച്ചേര്‍ത്തു. മാവോയിസ്റ്റ് ആക്രമണത്തിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് കുല്‍ദീപ് സിംഗ് ഛത്തീസ്ഗഡ് സന്ദര്‍ശിച്ചത്. അപലപിക്കേണ്ട അഭിപ്രായമാണെന്നും രാഹുല്‍ ഗാന്ധിയുടെ ഇന്ത്യ വിരുദ്ധ മനോഭാവമാണ് ഇത് വ്യക്തമാകുന്നതെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: