വാഷിംഗ്ടണ്‍: യുഎസ് സി ഐആര്‍എഫ് അധ്യക്ഷ ഗെയില്‍ മഞ്ചിനും ഉപാധ്യക്ഷന്‍ ടോണി പെര്കിന്സിനും മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ ചൈനീസ് ഉദ്യോഗസ്ഥരുടെ നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം (യുഎസ് സി ഐആര്‍എഫ്).
അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന അമേരിക്കയുടെ സമിതിയാണ് യുഎസ് സി ഐആര്‍എഫ്.
ചൈനീസ് ഉദ്യോഗസ്ഥന്മാര്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് നീക്കത്തിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ ഈ ഉപരോധനീക്കം. ചൈനയിലെ സിന്‍ജിയാങിലുള്ള ഉയ്ഗുര് മുസ്ലിങ്ങള്‍ക്കും ടര്‍കിക് മുസ്ലിങ്ങള്‍ക്കും എതിരായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന അധിക്ഷേപങ്ങളെ യുഎസ് സി ഐആര്‍എഫ് തുടര്‍ച്ചയായി എതിര്‍ക്കുന്നതും ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ഇതും ഉപരോധത്തിന് കാരണമായിട്ടുണ്ട്.
‘ചൈനയില്‍ മനുഷ്യാവകാശത്തിനും മതസ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്ന യുഎസിനെയും വിദേശ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ഉപരോധിക്കുന്ന ചൈനയുടെ നീക്കം അന്താരാഷ്ട്ര വിമര്‍ശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇത് സിന്‍ജിയാങ്ങ് പ്രവിശ്യയിലെ ഉയ്ഗുര്, ടര്‍കിക് വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങള്‍ക്കെതിരെ ചൈന നടത്തുന്ന വംശഹത്യയുടെ സൂക്ഷ്മപരിശോധനയാണ്. യുഎസ് സി ഐആര്‍എഫിനെ നിശ്ശബ്ദമാക്കാന്‍ കഴിയില്ല. മനുഷ്യരാശിക്ക് എതിരെ ചൈനീസ് സര്‍ക്കാര്‍ തുടര്‍ച്ചയായി നടത്തുന്ന വംശഹത്യയ്ക്കും കുറ്റകൃത്യങ്ങള്‍ക്കും എതിരെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരി്ക്കും,’ യുഎസ് സി ഐആര്‍എഫ് അധ്യക്ഷ ഗെയ്ല് മഞ്ചിന് പറഞ്ഞു. ‘ചൈനയുടെ ഉപരോധത്തെ വിമര്‍ശിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ബ്ലിങ്കന്‍ യുഎസ് സി ഐആര്‍എഫ് നന്ദി പറയുന്നു. മതപരമായ സ്വാതന്ത്ര്യം ലംഘിക്കുന്ന ചൈനയെ തുറന്ന് കാണിക്കാന്‍ സമാനമനസ്കരായ അന്താരാഷ്ട്ര പങ്കാളികളുമായി പ്രവര്‍ത്തിക്കുന്ന യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്കുന്നു,’ അവര്‍ പറഞ്ഞു.
‘അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ മുഖം രക്ഷിയ്ക്കാന്‍ ശ്രമിക്കുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഭീഷണിപ്പെടുത്തല്‍ തന്ത്രമാണ് യാതൊരു അടിത്തറയില്ലാത്ത ഇത്തരം ഉപരോധങ്ങള്‍. അത് അവരുടെ അടിച്ചമര്‍ത്തല്‍ നയം സ്വന്തം ജനതയ്ക്ക് മുന്നില്‍ തുറന്നുകാണിക്കലാണ്,’ യുഎസ് സി ഐആര്‍എഫിന്റെ ഉപാധ്യക്ഷന്‍ ടോണി പെര്‍കിന്‍സ് പറയുന്നു.
മതപരമായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്ന ചൈനയെ നിരന്തരം വിമര്‍ശിക്കുക മാത്രമല്ല, യുഎസ് സര്‍ക്കാരിനോടും മറ്റ് അന്താരാഷ്ട്ര സമൂഹങ്ങളോടും ചൈനയെ ഈ തെറ്റിന് ഉത്തരവാദികളാക്കണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്യുകയാണ് യുഎസ് സി ഐആര്‍എഫ്. യുഎസ്, കാനഡ, യുകെ, യൂറോപ്യന്‍ യൂണിയന് എന്നിവ ആഗോള മജ്നിറ്റ്സ്കി നിയമപ്രകാരം ചൈനീസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനെ യുഎസ് സി ഐആര്‍എഫ് അഭിനന്ദിച്ചിരുന്നു. ചൈനീസ് സര്‍ക്കാര്‍ ഉയ്ഗുര്, ടര്‍കിക് മുസ്ലിങ്ങളെ കൈകാര്യം ചെയ്യുന്ന രീതി വംശഹത്യയാണെന്നും മനുഷ്യരാശിക്ക് മേലുള്ള കടന്നുകയറ്റമാണെന്നും യുഎസ് പ്രതിരോധ വകുപ്പ് അംഗീകരിച്ച നടപടിയെയും യുഎസ് സി ഐആര്‍എഫ് അഭിനന്ദിച്ചു. 2020 ജൂണില്‍ തന്നെ ഉയ്ഗുര്, ടര്‍കിക് മുസ്ലിങ്ങളുടെ ജനസംഖ്യ നിയന്ത്രിക്കാനുള്ള ചൈനീയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നീക്കം അന്താരാഷ്ട്രനിയമമനുസരിച്ച് വംശഹത്യയാണെന്ന് സ്ഥാപിക്കാനുള്ള നിയമസാധുത ഉണ്ടെന്ന് യുഎസ് സിഐആര്‍എഫ് താക്കീത് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: