അമ്പലപ്പുഴ: തെരഞ്ഞെടുപ്പു ജോലിയുടെ ബോര്‍ഡുവച്ച വാഹനങ്ങളില്‍ മത്സ്യവ്യാപാരം. വളഞ്ഞ വഴിഭാഗത്തെ ചില വ്യാപാരികളുടെ നേതൃത്വത്തിലാണ് ദുരൂഹത ഉയര്‍ത്തി മത്സ്യവ്യാപാരം ഉള്‍പ്പെടെ നടക്കുന്നത്.
തെരഞ്ഞെടുപ്പു ജോലിക്കായി ഉദ്യോഗസ്ഥര്‍ ഇത്തരം വ്യാപാരികളില്‍ നിന്ന് ഇന്‍സുലേറ്റഡ് ലോറികള്‍ വാടകയ്ക്ക് എടുക്കുകയും ഇതില്‍ ഇലക്ഷന് അര്ജന്റ് എന്ന ബോര്‍ഡ് പതിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം ബോര്‍ഡുകള്‍ വെച്ച നിരവധി വാഹനങ്ങളിലാണ് വളഞ്ഞ വഴി ഭാഗത്തെ പീലിങ് ഷെഡുകളില്‍ ചെമ്മീന്‍ എത്തുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണം കടത്തുന്നതിനെതിരെ ദേശീയപാതയില്‍ പരിശോധന നടത്തുന്ന് അന്വഷണ ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പു ബോര്‍ഡുവച്ച വാഹനങ്ങള്‍ പരിശോധിക്കാറില്ല. മത്സ്യ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് കള്ള പണം, മദ്യം, ആയുധം എന്നിവ കടത്തുന്നു എന്ന ആരോപണം വളരെ കാലമായി നിലനില്‍ക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പു ബോര്‍ഡ്വച്ച വാഹനങ്ങളില്‍ ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്ന വിവരം അമ്പലപ്പുഴ പോലീസില്‍ അറിയിച്ചിട്ടും ഇവര്‍ അന്വേഷിക്കാന്‍ പോലും തയാറായിട്ടില്ല എന്ന് പരാതിപെട്ടവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: