പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
തിരക്കഥാകൃത്തായാണ് സിനിമാ മേഘലയിലേയ്‌ക്ക് പി ബാലചന്ദ്രന്‍ കടന്നുവരുന്നത്. പില്‍ക്കാലത്ത് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് സ്‌ക്രീനിന് മുന്നില്‍ ശ്രദ്ധേയനായി. അധ്യാപകനും നാടക പ്രവര്‍ത്തകനുമായിരുന്ന അദേഹം ഇവന്‍ മേഘരൂപന്‍ എന്ന സിനിമ സംവിധാനം ചെയ്തിരുന്നു.
കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയി പത്മനാഭപിള്ളയുടെയും സരസ്വതിഭായിയും മകനായി 1952ല്‍ ജനനം. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കൊല്ലം കര്‍മലറാണി ട്രെയിനിങ് കോളേജ്, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ പഠനം. കുറച്ചുകാലം സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഗസ്റ്റ് ലക്ചററായി പ്രവര്‍ത്തിച്ചു. പിന്നീട് എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അധ്യാപകനായി. ശ്രീലത ബാലചന്ദ്രനാണ് ഭാര്യ. ശ്രീകാന്ത് ചന്ദ്രന്‍,പാര്‍വതി ചന്ദ്രന്‍ എന്നിവര്‍ മക്കളാണ്.
തച്ചോളി വര്‍ഗീസ് ചേകവര്‍, കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയന്‍, ഉള്ളടക്കം, അങ്കിള്‍ ബണ്‍, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: