ധനുഷ് നായകനായെത്തുന്ന മാരി സെല്‍വരാജ് സിനിമയായ ‘കര്‍ണന്‍’ കേരളത്തില്‍ എത്തിക്കുന്നത് മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും പുതിയ വിതരണക്കമ്പനി. ‘ആശിര്‍വാദ് റിലീസ്’ എന്ന പേരിലുള്ള പുതിയ കമ്പനിയുടെ ആദ്യ ചിത്രമാണ് ‘കര്‍ണന്‍’. ഗ്രാമീണ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 9നാണ് സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. രജിഷാ വിജയനാണ് നായിക. നടന്‍ ലാല്‍ പ്രധാന റോളിലുണ്ട്.
ലക്ഷ്മിപ്രിയ ചന്ദ്രമൗലി, അഴഗര്‍ പെരുമാള്‍, നടരാജന്‍ സുബ്രഹ്മണ്യന്‍, 96 ഫെയിം ഗൗരി കിഷന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടിയ ശേഷം റിലീസാവുന്ന ധനുഷിന്റെ ആദ്യ ചിത്രമാണ് ഇത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുള്ളി എസ് താനുവാണ് നിര്‍മാണം.
പിക്കാസോ പെയ്ന്റിംഗ് പോലെയാണ് കര്‍ണന്‍ എന്ന സിനിമയെന്ന് താണു അടുത്തിടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വി ക്രിയേഷന്‍സാണ് നിര്‍മ്മാണം ഒടിടി ഓഫറുകള്‍ വേണ്ടെന്ന് വച്ചാണ് ചിത്രം തിയറ്ററുകളിലെത്തിച്ചത്. പാര്‍ശ്വവല്‍ക്കൃത സമൂഹത്തിന്റെ ഉന്നമനത്തിനായി പോരാടിയ നായക കഥാപാത്രമായാണ് ധനുഷ് എത്തുന്നത്. തിരുനെല്‍വേലിയിലാണ് കര്‍ണന്‍ പ്രധാനമായും ചിത്രീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: