തിരുവനന്തപുരം : തീരമേഖലകളിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനായി മിന്നല്‍ സന്ദര്‍ശനം നടത്തി കേന്ദ്രമന്ത്രിമാരുടെ സംഘം. തിരുവനന്തപുരം വലിയതുറയിലാണ് കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, വി. മുരളീധരന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തിയത്.
വലിയ തുറയില്‍ ഹാര്‍ബര്‍ നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ്. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ തിരുവനന്തപുരം സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ നിവേദനം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേന്ദ്രമന്തിമാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മിന്നല്‍ സന്ദര്‍ശനം നടത്തിയത്.
വലിയതുറയില്‍ ഹാര്‍ബര്‍ നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സന്ദര്‍ശനത്തിന് ശേഷം കേന്ദ്രമന്ത്രിമാരുടെ സംഘം അറിയിച്ചു. ഹാര്‍ബര്‍ നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് പരിഗണിക്കുമെന്ന ഉറപ്പും കേന്ദ്രമന്ത്രിമാര്‍ നല്‍കി.
അതേസമയം വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ ഏജന്‍സിക്ക് നല്‍കിയത് നിയമ വിരുദ്ധമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ആരോപിച്ചു. രമേശ് ചെന്നിത്തലയ്‌ക്കെതിരെ കര്‍ശന നടപടി വേണം. സംസ്ഥാനത്തെ പോസ്റ്റല്‍ വോട്ടിംഗ് സുതാര്യമല്ലെന്നും പോസ്റ്റല്‍ വോട്ടിന്റെ മറവില്‍ സിപിഐഎം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: