ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ മരുമകന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തിയതിന് പിന്നാലെ മറ്റൊരു നേതാവായ ജയമുരുകന്റെ വസതിയും റെയ്ഡ്. തമിഴ് സിനിമാ നിര്‍മാതാവ് കൂടിയായ ജയമുരുകന്റെ ചെന്നൈയിലും മധുരയിലുമുള്ള രണ്ട് സ്ഥാപനങ്ങളിലും വസതിയിലുമാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്.
സ്റ്റാലിന്റെ മകള്‍ സെന്താമരൈയുടെ വീട്ടിലും ഇവരുടെ ഭര്‍ത്താവ് ശബരീശന്റെ സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തിയിരുന്നു. ചെന്നൈ നീലാങ്കരെയിലെ വീട്ടിലും ശബരിശന്റെ മൂന്ന് സ്ഥാപനങ്ങളിലും ഒരേ സമയമായിരുന്നു പരിശോധന. ഇത് കൂടാതെ എം.കെ. സ്റ്റാലിന് ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന നടന്നു. പന്ത്രണ്ട് മണിക്കൂറോളമാണ് ഈ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്.
ശബരീശന്റെ സ്ഥാപനങ്ങളില്‍ നിന്ന് നിരവധി രേഖകള്‍ ആദായ നികുതി പിടിച്ചെടുത്തിട്ടുണ്ട്. ഈരേഖകള്‍ വിശദമായി പരിശോധിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. ശബരീശന്റെ വസതിയില്‍ നിന്ന് 1,36,000 രൂപയും പിടിച്ചെടുത്തെങ്കിലും ഇതിന്റെ കൃത്യമായ രേഖകള്‍ ഹാജരാക്കിയതോടെ ഈ തുക തിരികെ നല്കി.
അതേസമയം ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തുന്നതിനെ രാഷ്ട്രീയ വത്കരിക്കാനാണ് ഡിഎംകെയുടെ നീക്കം. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിലൂടെ പാര്‍ട്ടിയെ ഭയപ്പെടുത്താനാണ് ശ്രമമെന്നുമാണ് ഡിഎംകെ പ്രതികരിച്ചത്. ഇത്തരം നീക്കം വിലപ്പോവില്ലെന്നും ഡിഎംകെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: