വട്ടിയൂര്‍ക്കാവ്: തിരൂരങ്ങാടിയിടെ പ്രവാസി വ്യവസായിയായ യൂസഫിനെ അപായപ്പെടുത്തുവാനുള്ള ക്വട്ടേഷനുമായെത്തിയ സംഘത്തിലെ പ്രധാനിയുടെ കൂട്ടാളിയായ സജു അമര്‍ ദാസിനെയാണ് യൂത്ത് കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് മണ്ഡലം ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. തിരഞ്ഞെടുപ്പിന്റെ ഈ ഘട്ടത്തില്‍ തിരക്കിട്ട് നടത്തിയ ഈ പ്രഖ്യാപനത്തില്‍ കോണ്ഗ്രസുകാര്ക്കിടയില് അമര്‍ഷം പുകയുകയാണ്. സജുവിന് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് ഈ നിയമനത്തെ എതിര്‍ക്കുന്നവരുടെ വാദം.
തിരുവനന്തപുരം നഗരത്തില്‍ ഇയാള്‍ക്ക് ക്വട്ടേഷന്‍ സംഘം ഉണ്ടെന്നും പറയപ്പെടുന്നു. വ്യവസായിയെ അപായപ്പെടുത്താന്‍ പോയ ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച വാഹനം പരിശോധനയ്ക്കിടെ സംശയം തോന്നി തടഞ്ഞുവച്ച തേഞ്ഞിപ്പലം എസ് ഐ അഭിലാഷിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തിലെ അംഗമാണ് സജു അമര്‍ ഭാസ്. തുടര്‍ന്ന് സജുവിനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ മുന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ കുറച്ചു കാലമായി കോണ്‍ഗ്രസിന്റെ കൂടെയാണ്. വട്ടിയൂര്‍ക്കാവിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ കൂടെ സജീവമായി തന്നെ ഇയാള്‍ പ്രവര്‍ത്തന രംഗത്ത് ഉണ്ട്.കൂടാതെ പ്രിയങ്ക ഗാന്ധി ആറ്റുകാല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോഴും ഇയാള്‍ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്നു. നേമത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരനുമായും ഇയാള്‍ നല്ല ബന്ധത്തിലാണ്. ക്വട്ടേഷന്‍ സംഘാംഗത്തെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാക്കിയതില്‍ പ്രതിഷേധിച്ച് വട്ടിയൂര്‍ക്കാവിലെയും നേമത്തെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്യത്തിന് പരാതി നല്കാന് ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: