ബെല്‍ഗ്രേഡ്: സെര്‍ബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കളത്തിലേക്ക് വലിച്ചെറിഞ്ഞ ആംബാന്ഡ്് 64000 യൂറോസിന് (ഏകദേശം 55 ലക്ഷം രൂപ) ലേലത്തില്‍ പോയതായി സെര്‍ബിയന്‍ സംസ്ഥാന ടി.വി റിപ്പോര്‍ട്ട് ചെയ്തു.
സെര്‍ബിയയിലെ ആറുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ചികിത്സയ്്ക്ക്് പണം കണ്ടെത്തുന്നതിനായാണ് ഒരു ചാരിറ്റി സംഘടന റൊണാള്‍ഡോയുടെ ആംബാന്‍ഡ് ലേലത്തില്‍ വച്ചത്. ഓണ്‍ലൈനിലൂടെ മൂന്ന് ദിവസം നീണ്ട ലേലം വിവാദങ്ങള്‍ കൂടാതെ അവസാനിച്ചെന്ന് ചാരിറ്റി സംഘാടന വെളിപ്പെടുത്തി.
കഴിഞ്ഞ ശനിയാഴ്ച നടന്ന സെര്‍ബിയ- പോര്‍ച്ചുഗല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് റൊണാള്‍ഡോ ക്യാപ്റ്റന്റെ ആംബാന്‍ഡ് കളിക്കളത്തിലേക്ക് വലിച്ചെറിഞ്ഞ് കളംവിട്ട് പോയത്. ഗോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് റൊണാള്‍ഡോ ക്ഷോഭിച്ച് കളം വിട്ടത്. റൊണാള്‍ഡോ വലയിലേക്ക് തിരിച്ചുവിട്ട പന്ത് ഗോള്‍ വര കടന്നെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ടി.വി റിപ്ലേയില്‍ പന്ത് ഗോള്‍വര കടന്നെന്ന് വ്യക്തമായി. ഗോള്‍ അനുവദിക്കാതിരുന്നതിന് റഫറി മത്സരശേഷം പോര്‍ച്ചുഗല്‍ കോച്ചിനോട് മാപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: