കോന്നി: ശ്രീ അയ്യപ്പന്റെ പുണ്യഭൂമിയെ തകര്‍ക്കാര്‍ കമ്യൂണിസ്റ്റുകാര്‍ ശ്രമിച്ചെന്നും ഇതിന്റെ ഭാഗമായി കേരള സംസ്‌കാരം പിന്തിരിപ്പനാണെന്ന് പ്രചരിപ്പിക്കാന്‍ അവര്‍ ശ്രമിച്ചെന്നും പ്രദാനമന്ത്രി നരേന്ദ്ര മോദി. 41 ദിവസത്തെ വ്രതം എടുത്ത് അയ്യപ്പനെ ദര്‍ശിക്കാന്‍ എത്തുന്നവരുടെ സാന്നിധ്യം കൊണ്ടും ശബരിമല കൂടുതല്‍ പവിത്രതയേറിയതാണ്. ആ ഭക്തര്‍ക്കു മുന്നില്‍ ശിരസ് നമിക്കുന്നു. നിഷ്‌ക്കളങ്കരായ ഭക്തര്‍ ക്രിമിനലുകളല്ല. ഭക്തരെ പൂക്കള്‍ നല്‍കിയാണ് സ്വീകരിക്കാറെങ്കില്‍ ഇടതു സര്‍ക്കാര്‍ ലാത്തി കൊണ്ടാണ് നേരിട്ടത്. ഭാരതത്തിന്റെ പാരമ്പര്യവും സംസ്‌കാരവും അംഗീകരിക്കുന്നവരല്ല ഇടതുപക്ഷക്കാര്‍. ഇറക്കുമതി ചെയ്ത അന്താരാഷ്‌ട്ര തലത്തില്‍ പോലും തള്ളിക്കളഞ്ഞ ഒരു തത്വസംഹിതയിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. അംബേദ്കര്‍ കമ്യൂണിസത്തെ പറ്റി പറഞ്ഞത് അതൊരു കാട്ടുതീ എന്നാണ്. സ്വയം കത്തുകയും ചുറ്റുമുള്ളവയെ ചുട്ടെരിക്കുകയും ചെയ്യു. എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ ഇനി ചെലവാകില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ ഭാരത സംസ്‌കാരത്തെ തകര്‍ക്കാനുള്ള എല്ലാ നീക്കങ്ങളേയും തടയുമെന്നും പ്രധാനമന്ത്രി.
കേരളത്തിന്റെ വികസനത്തിന് കൂടുതല്‍ വേഗം കൈവരിക്കാന്‍ എന്‍ഡിഎയ്‌ക്കു മാത്രമേ സാധിക്കൂ. എല്‍ഡിഎഫും യുഡിഎഫും അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും കൂട്ടുകാരാണ്. അധികാരത്തിനു വേണ്ടി ഏതു വര്‍ഗീയ ശക്തകളുമായും കൂട്ടുകുടുന്നവരുമാണ് ഇരുകൂട്ടരും. കുടുംബവാഴ്ച, അഴിമതി അടക്കം ഏഴുപാപങ്ങളുടെ അടിസ്ഥാനത്തിലാണ് ഇരു മുന്നണികളും പ്രവര്‍ത്തിക്കുന്നത്. സിപിഎം നേതാവിന്റെ ഒരു മകന്‍ കാട്ടിക്കൂട്ടിയ ക്രിമിനല്‍ കാര്യങ്ങളെ പറ്റി കൂടുതല്‍ പറയുന്നില്ലെന്നും മോദി.
ശരണം വിളിയോടെയാണ് കോന്നിയിലെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗം അദ്ദേഹം ആരംഭിച്ചത്. സ്വാമിയേ ശരണമയ്യപ്പ എന്ന് മൂന്നിലേറെ തവണ ശരണം വിളിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. മലയാളം അറിയാത്തവര്‍ക്കായി ഹിന്ദിയില്‍ രണ്ടു വാക്ക് സംസാരിക്കുകയാണ്. ഇവിടെ തടിച്ചു കൂടിയിരിക്കുന്ന ജനക്കൂട്ടം, നാലു വശത്തായി നിരന്നിരിക്കുന്ന ജനസഞ്ചനയം ദല്‍ഹിയില്‍ ഇരുന്ന് കേരളത്തിലെ തെരഞ്ഞെടുപ്പ് വിലയിരുത്തവര്‍ മനസിലാക്കിക്കോണം, കേരളത്തിന്റെ തെരഞ്ഞെടുപ്പിലെ കാറ്റ് എങ്ങോട്ടാണ് വീശുന്നതെന്നും നരേന്ദ്ര മോദി.
കേരളത്തിലെ ഗുഹാക്ഷേത്രമായ തൃക്കക്കുടി കവിയൂര്‍ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭം ക്ഷേത്രം, ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രം, മലയാലപ്പുഴ ദേവീ ക്ഷേത്രം എന്നീ ആരാധനാലയങ്ങളെ ഞാന്‍ വണങ്ങുന്നു.ഒപ്പം, പന്തളം കേരള വര്‍മയുടെ സാഹിത്യ സംഭാവനകളും ഇലന്തൂര്‍ ഗാന്ധി കെ.കുമാറിന്റെ സാമൂഹ്യപരിഷ്‌കരണ സംഭാവനകളും ഇവിടെ സ്മരിക്കുന്നു. ഇ. ശ്രീധരനെ പോലുള്ള പ്രൊഫഷണലുകള്‍ എന്‍ഡിഎക്ക് വേണ്ടി അണിനിരക്കുയാണ്. എന്‍ഡിഎയുടെ വികസന നയം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: