പിണറായി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്ത്തിയാക്കുന്നതിനിടയില് മൂന്ന് മന്ത്രിമാരുടെ രാജിയാണുണ്ടായത്. മൂന്നുപേരും നാണം കെട്ട് രാജി വച്ചു എന്നതാണ് പ്രത്യേകത. അതില്‍ തന്നെ ഒള് അതേ നാണക്കേടോടെ തിരികെ എത്തി വീണ്ടും മന്ത്രിയായി എന്ന വിചിത്ര സംഭവവുമുണ്ടായി.മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇപി ജയരാജന് സര്‍ക്കാര്‍ അധികാരത്തില്‍ 144ാം ദിവസം തന്നെ തെറിച്ചു.
അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ച് അധികാരത്തിലെത്തിയ ഇടതുമുന്നണി അധികാരത്തില്‍ കയറിയ പാടെ തന്നെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിത്താണതോടെയാണ് ഇപി ജയരാജന്റെ കസേര തെറിച്ചത്. മന്ത്രിസഭ അധികാരമേറ്റതോടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉയര്‍ന്ന തസ്തികകളെല്ലാം നേതാക്കളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും തിരുകിക്കയറ്റുകയായിരുന്നു. ഒടുവില്‍ ജയരാജന് നാണംകെട്ട് രാജിവച്ചു.
ടെലിവിഷന്‍ ചാനലിന്റെ കെണിയില്‍ വീണ് ടെലിഫോണില്‍ ഒരു സ്ത്രീയോട് നടത്തിയ അശ്ലീല സംഭാഷണം പുറത്തായതോടെ നാണംകെട്ട് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന് രാജിവച്ചതാണ് രണ്ടാമത്തേത്. സത്യപ്രതിജ്ഞ ചെയ്ത് പത്താം മാസത്തിയപ്പോഴാണ് രണ്ടാമത്തെ മന്ത്രിയും വീണത് ഒരു പൊതു പ്രവര്ത്തകന് പാലിക്കേണ്ട ഉന്നതമായ സാംസ്കാരിക നിലവാരം ഉന്നതസ്ഥാനം അലങ്കരിച്ചിരുന്ന മന്ത്രി മറന്നു പോയപ്പോള്‍ മന്ത്രിസഭയുടെ നിലവാരമാണ് ഇടിഞ്ഞുവീണത്. സംഭാഷണം സംപ്രേഷണം ചെയ്ത ചാനല്‍ പ്രവര്‍ത്തകരെ ഉശിലോടെ അറസ്റ്റു ചെയ്ത് ജയിലിലടച്ച സര്‍ക്കാര്‍ അശ്ലീല സംഭാഷണം നടത്തിയ മന്ത്രിയെ പക്ഷെ തൊട്ടില്ലെന്ന് മാത്രമല്ല പിന്നീട് തോമസ് ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന് ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് മടക്കി എത്തിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: