മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബാറ്റിംഗ് ഇതിഹാസവുമായ സച്ചിന് ടെന്‍ഡുല്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ മുന്‍കരുതലിന്റെ ഭാഗമായാണ് കോവിഡ് ബാധിച്ച് ആറ് ദിവസത്തിന് ശേഷം സച്ചിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
‘നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി. വൈദ്യോപദേശപ്രകാരം മുന്‍കരുതല്‍ എന്ന നിലയില്‍ എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലേക്ക് മടങ്ങിവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എല്ലാവരേയും പരിപാലിക്കുക, എല്ലാവരേയും സുരക്ഷിതമായി സൂക്ഷിക്കുക,’സച്ചിന് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: