കാസര്‍കോട്: നിമയസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണത്തിന് ഞായറാഴ്ച തിരശീല വീഴാനിരിക്കെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ആവേശം ഉച്ചസ്ഥായിയിലാണ്. എന്‍ഡിഎ പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ കേന്ദ്രമന്ത്രി സ്മ്യതി ഇനാനിയും നാളെ ജില്ലയില്‍ എത്തുന്നുണ്ട്. കാസര്‍കോട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.കെ ശ്രീകാന്തിന്റെ റോഡ് ഷോയിലും മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന്റെ റോഡ് ഷോയിലും സ്മ്യതി ഇറാനി പങ്കെടുക്കുന്നുണ്ട്.
ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ വച്ച് കാസര്‍കോടും മഞ്ചേശ്വരത്തും ബിജെപിയും മുസ്ലീം ലീഗുമാണ് നേര്‍ക്കുനേര്‍ മത്സരമെങ്കിലും ഉദുമയിലും ത്യക്കരിപ്പൂരും കാഞ്ഞങ്ങാടും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ 89 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരം മണ്ഡലം പിടിച്ചെടുക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും 35 വര്‍ഷത്തിലധികമായി ബിജെപി രണ്ടാം സ്ഥാനത്തുള്ള കാസര്‍കോട് മണ്ഡലം പിടിച്ചെടുക്കാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്തും സജീവമായി രംഗത്തുള്ളതിനാല്‍ ഈ രണ്ടും മണ്ഡലങ്ങളും ഇതിനോടകം തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.
ഉദുമയിലും ത്യക്കരിപ്പൂരും കാഞ്ഞങ്ങാടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇത്തവണ അട്ടിറി വിജയം നേടാനാണ് ശ്രമിക്കുന്നത്. ആറിന് തെരഞ്ഞെടുപ്പ് നടക്കുന്നതോടെ പിന്നെ ഏകദേശം ഒരു മാസം മുന്നണികള്‍ കൂട്ടലിലും കിഴിക്കലിലുമാണ്. മെയ്യ് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം.
കാസര്‍കോട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. കെ.ശ്രീകാന്ത് ഇന്നലെ മുതല്‍ കോര്‍ണര്‍ മീറ്റിംഗുകളില്‍ സജീവമായി. ആദ്യ ദിവസമായ ഇന്നലെ ചെങ്കല്‍ പഞ്ചായത്തിലെ കല്ലകട്ട, കെ.കെ പുരം, ഇടനീര്‍, നെല്ലികട്ട, ബാളടുക്ക. കുംബടാജെ, ബെല്ലൂര്‍ പഞ്ചായത്തിലെ മൊവാര്, ബെലിന്ജെ, കൈമലെ, നട്ടേക്കാല് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു കോര്‍ണ്ണര്‍ മീറ്റിംഗുകള്‍. കെ.ശ്രീകാന്തിന്റെ വിജയത്തിനായി കാസര്‍കോട് മണ്ഡലത്തിലെ ചൗക്കിയില്‍ നിന്നും ഇന്ന് വൈകിട്ട് ആരംഭിക്കുന്ന റോഡ് ഷോയില്‍ ബിജെപി കര്‍ണ്ണാടക അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: