ഞെട്ടിക്കുന്ന വിവരമാണ് വോട്ടര്‍പട്ടികയിലെ വ്യാപകമായ ക്രമക്കേടുകള്‍. ലക്ഷക്കണക്കിന് വ്യാജവോട്ടര്‍മാരെയാണ് വോട്ടര്‍പട്ടികയില്‍ തിരുകിക്കയറ്റിയിട്ടുള്ളത്. ഒരേ വോട്ടറുടെ പേരും ഫോട്ടോയും വിലാസവും ഉപയോഗിച്ച് നിരവധി വ്യാജവോട്ടര്‍മാരെയാണ് വോട്ടര്‍ പട്ടികയില്‍ സൃഷ്ടിച്ചിട്ടുള്ളത്. മിക്കപ്പോഴും ഇത് യഥാര്‍ത്ഥ വോട്ടര്‍ അറിയണമെന്നില്ല. അവരുടെ പേരില്‍ നിക്ഷിപ്ത താല്പര്യക്കാരായ ചില പാര്ട്ടിക്കാര് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യജവോട്ട് സൃഷ്ടിക്കുന്നതാണ്. തിരിച്ചറില്‍ കാര്‍ഡുകള്‍ അവരുടെ പക്കലായിരിക്കും. അവര്‍ കൂട്ടത്തോടെ കള്ള വോട്ട് ചെയ്യും.
തിരഞ്ഞെടുപ്പ് ഫലത്തെ തന്നെ അട്ടിമറിക്കാന്‍ ശേഷിയുള്ളതാണ് ഈ വ്യാജവോട്ടുകളുടെ എണ്ണം. സംസ്ഥാന തലത്തിലുള്ള ഗൂഢാലോചനയും ഇതിന് പിന്നിലുണ്ട്. ഭരണകക്ഷിയില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശ ഇല്ലാതെ ഇത് നടക്കില്ലെന്ന് വ്യക്തമാണ്. അപ്പോള്‍ ആരാണ് കള്ള വോട്ടുകള്‍ക്ക് പിന്നിലെന്നും വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: