ജമ്മു: ജമ്മുവില്‍ ക്ഷേത്രം പണിയാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്(ടിടിഡി) ഭൂമി അനുവദിക്കാനുള്ള നിര്‍ദേശത്തിന് വ്യാഴാഴ്ച അഡ്മിനിസ്‌ട്രേറ്റീവ് കൗണ്‍സില്‍(എസി) അനുമതി നല്‍കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അധ്യക്ഷത വഹിച്ച യോഗത്തിലാണ് 40 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനുള്ള തീരുമാനം എടുത്തത്. വേദപാഠശാല, ആത്മീയ, മെഡിറ്റേഷന്‍ കേന്ദ്രം, താമസിക്കാനുള്ള കെട്ടിടങ്ങള്‍, ചികിത്സാ, വിദ്യഭ്യാസ സൗകര്യങ്ങള്‍ എന്നിവയും തിരുപ്പതിയിലെ ബാലാജി ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ടിടിഡി പ്രദേശത്ത് ഒരുക്കും.
കേന്ദ്രഭരണ പ്രദേശത്തേക്കുള്ള വിനോദ സഞ്ചാരം പരിപോഷിക്കുന്നതിനൊപ്പം അധികവരുമാനവും ക്ഷേത്രം നേടിത്തരുമെന്നാണ് പ്രതീക്ഷ. വൈഷ്‌ണോ ദേവി ക്ഷേത്രവും അമര്‍നാഥ് ക്ഷേത്രവും സന്ദര്‍ശിക്കാന്‍ ആയിരക്കണക്കിന് തീര്‍ഥാടകരാണ് എല്ലാവര്‍ഷവും ജമ്മു കാശ്മീരില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: