കൊച്ചി: വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്കാന് വേണ്ടി ഗോത്രകാര്യ മന്ത്രാലയം 2014-15 മുതല്‍ 2020-21 വരെ സംസ്ഥാനത്തിന് നല്‍കിയത് 44.42 കോടി രൂപയെന്ന് വിവരാവകാശ രേഖ. ഇതില്‍ 2017-18, 2018-19ല്‍ അനുവദിച്ച 12.75 കോടി രൂപയില്‍ സംസ്ഥാനം ചിലവഴിച്ചത് 4.88 കോടി രൂപ മാത്രമെന്ന് വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് ഗോത്രകാര്യ മന്ത്രാലയത്തിന്റെ (ഗ്രാന്റ്സ് & ഇഎംആര്സ് ഡിവിഷന്) നല്കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 275 (1) പ്രകാരം കേന്ദ്ര സര്‍ക്കാര്‍ 100 ശതമാനം ഗ്രാന്റ് നല്കുന്ന പദ്ധതിയാണ് ഇത്.
സംസ്ഥാനം 7.87 കോടി രൂപ വിനിയോഗിച്ചിട്ടില്ലെന്ന് മാത്രമല്ല ആ വര്‍ഷങ്ങളിലെ പദ്ധതിയുടെ പുരോഗതിയെ പറ്റിയുള്ള റിപ്പോര്‍ട്ടും ഗോത്രകാര്യ മന്ത്രാലയത്തിന് നല്‍കിയിട്ടില്ലെന്ന് ഡോ.ബി. ആര്. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ദേശീയ ചെയര്മാന് നെടുമണ്‍കാവ് ഗോപാലകൃഷ്ണനും വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിയും പത്രസമ്മേളനത്തില്‍ പറഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷം വനവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള ദേശീയ വിദ്യാഭ്യാസ സൊസൈറ്റി (നെസ്റ്റ്സ്) അനുവദിച്ച 4.57 ലക്ഷത്തിന്റെയും വിനിയോഗ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനം നല്‍കാനുണ്ടെന്ന് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നു.
അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളിലൂടെയും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയും വിദൂര വനവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പട്ടികവര്‍ഗക്കാരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും ഷെഡ്യൂള്‍ ചെയ്ത പ്രദേശങ്ങളുടെ ഭരണത്തിന്റെ നിലവാരം ആ സംസ്ഥാനത്തിന്റെ ബാക്കി പ്രദേശങ്ങളുടെ ഭരണ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുമാണ് ഫണ്ട് നല്‍കുന്നത്, ഗോവിന്ദന് നമ്പൂതിരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: