ന്യൂദല്‍ഹി: ഫ്രാന്‍സുമായുള്ള കരാര്‍ പ്രകാരമുള്ള നാലാം ബാച്ചിന്റെ ഭാഗമായി മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി. ഫ്രാന്‍സില്‍ നിന്നും ബുധനാഴ്ച വൈകീട്ട് ഗുജറാത്തിലെത്തിയ വിമാനങ്ങള്‍ അംബാലയില്‍ എത്തിച്ച് ഗോള്‍ഡന്‍ ആരോ സ്‌ക്വാഡിന്റെ ഭാഗമാക്കും.ഫ്രാന്‍സിലെ മെറിഗ്‌നാക് എയര്‍ബേസില്‍ നിന്നാണ് മൂന്ന് റഫാല്‍ വിമാനങ്ങളും ഇന്ത്യയിലേക്ക് പറന്നത്. യുഎഇ വ്യോമസേനയുടെ എയര്‍ബസ് എംആര്‍ടിടി ടാങ്കറുകളാണ് മൂന്ന് റഫാലുകള്‍ക്കും യാത്രയ്‌ക്കിടെ ഇന്ധനം നിറച്ചത്. 7,000 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് റഫാല്‍ ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലെത്തിയത്.
ഫ്രാന്‍സുമായുള്ള കരാര്‍ പ്രകാരമുള്ള നാലാം ബാച്ച് വിമാനങ്ങളാണ് രാജ്യത്ത് എത്തിയത്. ഇതോടെ ഇന്ത്യയിലെത്തിയ റഫാല്‍ വിമാനങ്ങളിടെ എണ്ണം 14 ആയി. 2020 ജൂലൈ 29നാണ് റഫാല്‍ വിമാനങ്ങളുടെ ആദ്യബാച്ച് ഇന്ത്യയിലെത്തിയത്.
അഞ്ച് റാഫേല്‍ യുദ്ധ വിമാനങ്ങളുടെ അടുത്ത ബാച്ച് ഏപ്രിലില്‍ എത്തുമെന്നാണ് റിപ്പോര്‍ച്ച്. ഇവ പശ്ചിമ ബംഗാളിലെ ഹാഷിമാര എയര്‍ബേസില്‍ ഉള്‍പ്പെടുത്തും. അംബാല എയര്‍ബേസിലേക്കും പശ്ചിമ ബംഗാളിലെ ഹസിമാര എയര്‍ബേസിലേക്കുമാണ് റഫാലുകള്‍ എത്തുക. ആദ്യ ഘട്ടത്തില്‍ എത്തിയ വിമാനങ്ങള്‍ അംബാല എയര്‍ബേസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 58,000 കോടി രൂപ ചെലവിട്ട് 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങുന്നത്. ഫ്രാന്‍സിലെ ഡസോള്‍ട്ട് കമ്പനിയാണ് മീഡിയം മള്‍ട്ടിറോള്‍ പോര്‍വിമാനം വിഭാഗത്തില്‍ വരുന്ന റഫാല്‍ വിമാനങ്ങള്‍ വികസിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: