ന്യൂദല്‍ഹി : ഈ വര്‍ഷത്തെ ദാദസാഹേബ് ഫാല്‍ക്കെ പുരസ്കാരം തമിഴ് സ്റ്റൈല്മന്നന് രജനികാന്തിന്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. മോഹന്‍ലാല്‍, ശങ്കര്‍ മഹാദേവന് തുടങ്ങിയവര്‍ അടങ്ങിയ ജൂറി പാനലാണ് രജനികാന്തിന്റെ പേര് ശുപാര്‍ശ ചെയ്തതെന്ന് പുരസ്കാര പ്രഖ്യാപനവേളയില്‍ കേന്ദ്രമന്ത്രി അറിയിച്ചു.
51ാമത് ദാദാ സാഹേബ് അവാര്‍ഡ് പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ഈ അവാര്‍ഡ് നേടുന്ന 12ാമത്തെ ദക്ഷിണേന്ത്യന്‍ താരമാണ് രജനീകാന്ത്.ഡോ. രാജ്കുമാര്, അക്കിനേനി നാഗേശ്വര്‍ റാവു, കെ. ബാലചന്ദര്‍, അടൂര്‍ ഗോപാലകൃഷ്ണന് തുടങ്ങി ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ക്ക് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ചലച്ചിത്രരംഗത്ത് നല്കിയ ആജീവനാന്ത സംഭാവനകളെ മാനിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം സമ്മാനിക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹേബ് ഫാല്‍ക്കെയുടെ 100-ആം ജന്മവാര്‍ഷികമായ 1969 മുതലാണ് ഈ പുരസ്കാരം നല്കിത്തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: