ന്യൂദല്‍ഹി: ഇസ്രത് ജഹാന് ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ വ്യാജമെന്ന് ആരോപിച്ചുള്ള കേസില്‍ മൂന്ന് പ്രതികളെ കൂടി അഹമ്മദാബാദിലെ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. ഐപിഎസ് ഉദ്യോഗസ്ഥന് ജി എസ് സിംഗാള്‍, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് തരുണ്‍ ബരോട്ട്, കമാന്‍ഡോ ഉദ്യോഗസ്ഥന് അനജു ചൗധരി എന്നിവരുടെ വിടുതല്‍ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
ഇസ്രത് ജഹാന് ഉള്‍പ്പൈടെയുള്ളവര്‍ തീവ്രവാദികള്‍ അല്ലെന്ന് തെളിയിക്കാനായില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. മാര്‍ച്ച് 20ന് ആണ് ഇപ്പോള്‍ കുറ്റവിമക്തരാക്കപ്പെട്ട മൂന്ന് പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമോയെന്ന് അന്വേഷണ ഏജന്‍സിയായ സിബിഐ വ്യക്തമാക്കിയിട്ടില്ല.
മലയാളിയായ പ്രാണേഷ് പിള്ള എന്ന ജാവേദ് ഷെയ്ഖ്, അംജാദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരാണ് ഇസ്രത് ജഹാനൊപ്പം 2004-ല്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ ലക്ഷ്യമിട്ട് എത്തിയ ലഷ്കര്‍ ഇ തൊയിബ ഭീകരരായിരുന്നുരുന്നു ഇവരെന്നാണ് പൊലീസിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: