കുട്ടിമാക്കൂലില്‍ രണ്ട് ദളിത് സഹോദരിമാരെ ജയിലില്‍ അടച്ച് കൊണ്ടാണ് സര്‍ക്കാര്‍ ഭരണം തുടങ്ങിയത് തന്നെ. പിന്നീട് നിരവധി ദളിത് പീഡനങ്ങള്‍ കേരളത്തില്‍ നടന്നു. വാളയാറിലെ രണ്ട് പിഞ്ചു പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ പ്രതികളായ സി പിഎമ്മുകാരെ കോടതി വെറുതെ വിട്ടത് പൊലീസ് പ്രതികള്‍ക്കായി നടത്തിയ ഒത്തു കളിയുടെ ഫലമായിട്ടായിരുന്നു. ഇത് നിയമസഭക്കകത്തും പുറത്തും ഉന്നയിച്ചതും വലിയതോതില്‍ കേരളീയ സമൂഹത്തിന് മുന്നില്‍ ചര്‍ച്ച വിഷയമാക്കിയതും പ്രതിപക്ഷമായിരുന്നു.
ഈ കേസ് വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വിനായകന് എന്ന ദളിത് യുവാവ് പൊലീസ് പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തതും മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതും നിയമസഭക്കകത്തും കേരളീയ സമൂഹത്തിന് മുന്നിലും അതി ശക്തമായി പ്രതിപക്ഷം ഉന്നയിച്ചു. ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ച സംഭവം നിയമസഭയെ ഇളക്കി മറിച്ചു. സിപിഎമ്മുകാര്‍ അടക്കം പ്രതികളായ സ്ത്രീ പീഡനങ്ങളുടെ ഒരു പരമ്പര തന്നെ സംസ്ഥാനത്തുണ്ടായി. നിരന്തരം ഇതിനെതിരെ സഭയില്‍ പ്രതിപക്ഷം പോരാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: